ഡൽഹി സ്ഫോടനം: അതീവ ജാഗ്രതയിൽ പാക്കിസ്ഥാൻ, വ്യോമതാവളങ്ങളിലും എയർഫീൽഡുകളിലും റെഡ് അലർട്ട്

ഇസ്ല‌ാമാബാദ്: ഡൽഹി സ്ഫോടനത്തിനു പിന്നാലെ അതീവ ജാഗ്രതയിൽ പാക്കിസ്ഥാൻ ഇന്ത്യയുടെ ഭാഗത്തുനിന്ന് പ്രത്യാക്രമണത്തിനോ അതിർത്തി കടന്നുള്ള സംഘർഷങ്ങൾക്കോ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പുകളെ തുടർന്ന് രാജ്യത്തെ എല്ലാ വ്യോമതാവളങ്ങളിലും എയർഫീൽഡുകളിലും റെഡ് അലർട്ട്പ്രഖ്യാപിച്ചു. കരസേന, നാവികസേന, വ്യോമസേന ഉൾപ്പെടെയുള്ള പാക്കിസ്ഥാന്റെ സായുധസേനയും അതീവ ജാഗ്രതയിലാണ്.

പാകിസ്ഥാനിൽ സംഭവവികാസങ്ങൾ സൂക്ഷ്‌മമായി നിരീക്ഷിക്കാനും ഏത് സാഹചര്യങ്ങളെയും നേരിടാൻ തയാറെടുക്കാനും സെൻട്രൽ കമാൻഡ് എല്ലാ സൈനിക വിഭാഗങ്ങൾക്കും നിർദേശവും നൽകിയിട്ടുണ്ട്. വ്യോമസേനയോട് മുൻനിര താവളങ്ങളിൽ നിന്നുള്ള ജെറ്റുകൾ ഉടനടി പറന്നുയരാൻ തയാറാക്കി നിർത്താനും ഉത്തരവിട്ടു. ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തിയിലെ വ്യോമാതിർത്തി സൂക്ഷ്മ‌മായി നിരീക്ഷിച്ചുകൊണ്ട് പാക്കിസ്ഥാന്റെ എയർ ഡിഫൻസ് സിസ്റ്റങ്ങൾ ഇപ്പോൾ സജീവമാണ്.

അതേസമയം, ഡൽഹി സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ജാഗ്രത തുടരുകയാണ്. വിവിധ സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിലും അതിർത്തികളിലും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

Delhi blast: Pakistan on high alert, red alert at airbases and airfields

More Stories from this section

family-dental
witywide