ഡല്‍ഹി സ്‌ഫോടനത്തിൽ അറസ്റ്റിലായ ഡോക്ടര്‍മാരുടെ റജിസ്ട്രേഷന്‍ റദ്ദാക്കി; ഇന്ത്യയില്‍ ഒരിടത്തും ഇനി ചികിത്സ നടത്താനാകില്ല

ന്യൂഡല്‍ഹി : തിങ്കളാഴ്ച വൈകിട്ട് 6.52നായിരുന്നു രാജ്യത്തെ നടുക്കി ചെങ്കോട്ടയില്‍ കാര്‍ പൊട്ടിത്തെറിച്ചത്. ഈ സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 4 ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയുമായി ദേശീയ മെഡിക്കല്‍ കമ്മിഷന്‍ (എന്‍എംസി). പിടിയിലായ ഡോക്ടര്‍മാരുടെ എന്‍എംസി റദ്ദാക്കി. ഡോക്ടര്‍മാരായ മുസാഫര്‍ അഹമ്മദ്, അദീല്‍ അഹമ്മദ് റാത്തര്‍, മുസാമില്‍ ഷക്കീല്‍, ഷഹീന്‍ സയീദ് എന്നിവരുടെ ഇന്ത്യന്‍ മെഡിക്കല്‍ റജിസ്റ്റര്‍ (ഐഎംആര്‍), നാഷനല്‍ മെഡിക്കല്‍ റജിസ്റ്റര്‍ (എന്‍എംആര്‍) എന്നിവയാണ് റദ്ദാക്കിയത്.

ഫരീദാബാദില്‍ തീവ്രവാദ ബന്ധമുള്ള ഡോക്ടര്‍മാരെ ജമ്മു കശ്മീര്‍ പൊലീസ് കണ്ടെത്തിയതിനു പിന്നാലെയായിരുന്നു ചെങ്കോട്ടയ്ക്കു മുന്നില്‍ സ്‌ഫോടനം നടന്നത്. നടപടിയെ തുടര്‍ന്ന് ഇവര്‍ക്ക് ഇന്ത്യയില്‍ ഒരിടത്തും ഇനി ചികിത്സ നടത്താനോ ഏതെങ്കിലും മെഡിക്കല്‍ പദവി വഹിക്കാനോ കഴിയില്ല. അന്വേഷണ ഏജന്‍സികള്‍ ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടി. ഇവര്‍ക്ക് ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് എന്‍എംസിയുടെ ഉത്തരവില്‍ പറയുന്നു. ഫരീദാബാദില്‍നിന്നടക്കം അറസ്റ്റിലായ ഭീകരരുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന കശ്മീര്‍ പുല്‍വാമ സ്വദേശി ഡോ.ഉമര്‍ നബിയാണ് സ്‌ഫോടനം നടന്ന കാര്‍ ഓടിച്ചിരുന്നത്. രാജ്യതലസ്ഥാനത്തെ ഏറ്റവും തിരക്കേറിയ മേഖലകളിലൊന്നായ ചാന്ദ്‌നി ചൗക്ക് മാര്‍ക്കറ്റിനും ജുമാ മസ്ജിദിനും സമീപമാണു സ്‌ഫോടനം നടന്നത്.

Delhi blast: Registration of arrested doctors cancelled.

More Stories from this section

family-dental
witywide