ഡൽഹി സ്ഫോടനം; ഉമർ നബി കാറിൽ സ്ഥിരമായി പാതി നിർമ്മാണം പൂർത്തിയാക്കിയ ബോംബ് സൂക്ഷിച്ചിരുന്നുവെന്ന് മൊഴി

ഡൽഹി ചെങ്കോട്ട സ്ഫോടനക്കേസിലെ മുഖ്യപ്രതി ഡോ ഉമർ നബി ഐ 20 കാറിൽ എപ്പോഴും ഒരു സ്യൂട്ട്കേസ് കൊണ്ട് നടന്നിരുന്നു അതിൽ പാതി നിർമ്മാണം പൂർത്തിയാക്കിയ ബോംബ് എപ്പോഴും സൂക്ഷിച്ചിരുന്നുവെന്നും ബോംബ് നിർമ്മാണ സാമഗ്രികൾ എപ്പോഴും കൂടെ കൊണ്ട് നടന്നിരുന്നുവെന്നും എൻഐഎയ്ക്ക് മൊഴി ലഭിച്ചു. ബോംബ് നിർമ്മാണത്തിനായി നെയിൽ പോളിഷ് റിമൂവർ,പൊടിച്ച പഞ്ചസാര എന്നിവ ഉപയോഗിച്ചതായും സൂചനയുണ്ട്. സംഘം കശ്മീരിൽ വൻ ആക്രമണപദ്ധതി തയ്യാറാക്കിയിരുന്നുവെന്നും എൻഐഎയ്ക്ക് വിവരം ലഭിച്ചു.

അതേസമയം, വൈറ്റ് കോളർ സംഘത്തിന്റെ അമീർ ആണ് താനെന്ന് ഉമർ ഉൻ നബി സ്വയം വിശേഷിപ്പിച്ചിരുന്നു. ഹരിയാനയിൽ നിന്ന് ഇവർ ശേഖരിച്ച സ്ഫോടക വസ്തുക്കൾ കാശ്മീരിലേക്ക് കടത്താൻ പദ്ധതി ഇട്ടിരുന്നുവെങ്കിലും അത് സാധ്യമായില്ലെന്നും മൊഴിയിൽ പറയുന്നു. ഭീകരൻ ബുർഹാൻ വാനിയുടെ വധത്തിനു പ്രതികാരം ചെയ്യാനായിരുന്നു പദ്ധതി. ജെയ്ഷെ ഭീകരരുടെ നിർദേശപ്രകാരമായിരുന്നു ഇയാൾ ഡൽഹിയിൽ സ്ഫോടനം നടത്തിയിരുന്നത്.

ആക്രമണത്തിന് നിർദേശം നൽകിയത് ഫൈസൽ ഇഷ്ഫാഖ് ഭട്ട്, ഡോ. ഉകാസ, ഹാഷിം എന്നിവരായിരുന്നു. ചാവേർ ആക്രമണത്തിന് മുൻപായി ഡോ ഉമർ നബി ആശയവിനിമയം നടത്തിയത് ഇവരുമായാണ് എന്നാണ് വിവരം. ഫർസന്ദൻ-ഇ-ദാറുൽ ഉലൂം ദിയോബന്ദ്”, “കാഫില-ഇ-ഗുർബ” എന്നീ ടെലഗ്രാം ഗ്രൂപ്പുകൾ വഴിയാണ് ഹിസ്ബുൾ ഭീകരർ വൈറ്റ് കോളർ സംഘവുമായി ആശയവിനിമയം നടത്തിയിരുന്നത്. ഭീകര ബന്ധം കണ്ടെത്തിയവരുടെ ബാങ്ക് അക്കൗണ്ടുകൾ എൻ ഐ എ മരവിപ്പിച്ചു.

Delhi blast: Umar Nabi had a semi-finished bomb kept in his car, says statement

More Stories from this section

family-dental
witywide