ഡൽഹി സ്ഫോടനം: ഉമർ നബിയുടെ സഹായി ആമിർ റഷീദ് അലി പിടിയിൽ

ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ സ്ഫോടനം നടത്തിയ ഡോക്ടർ ഉമർ നബിയുടെ സഹായി ജമ്മുകശ്മീർ സ്വദേശി ആമിർ റഷീദിനെ പിടികൂടി എൻഐഎ. ഡൽഹിയിൽ എൻഐഎ നടത്തിയ തീവ്ര തിരച്ചിലാണ് ആമിർ റാഷിദ് അലിയെ പിടികൂടിയത്. ‌സ്‌ഫോടനത്തിന് ഉപയോഗിച്ച കാർ രജിസ്റ്റർ ചെയ്തത് ആമിർ അലിയുടെ പേരിലായിരുന്നു. അമീർ വാഹനം വാങ്ങാൻ ഉമറിനെ സഹായിക്കുന്നതിനായി ഡൽഹിയിൽ എത്തിയിരുന്നു.

അതേസമയം, ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട് ആറ് സംസ്ഥാനങ്ങളിൽ എൻ‌ഐഎ പരിശോധന തുടരുകയാണ്. ജമ്മു കശ്മീർ, പഞ്ചാബ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് ഭീകരബന്ധം സംശയിക്കുന്നവർക്കായി തിരച്ചിൽ നടക്കുന്നത്. വൈറ്റ് കോളർ ഭീകരസംഘവുമായി കൂടുതൽ ഡോക്ടേഴ്സിന് ബന്ധമുണ്ടെന്ന് സംശയം. ഫരീദാബാദിലെ അൽ ഫലാഹ് യൂണിവേഴ്‌സിറ്റിയിലെ ജനറൽ മെഡിസിൻ വിഭാഗത്തിലെ അസിസ്റ്റൻ്റ് പ്രൊഫസറും പുൽവാമ സ്വദേശിയുമായ ഡോ ഉമർ ഉൻ നബിയാണ് ഐഇഡി നിറച്ച കാറിൻ്റെ ഡ്രൈവറെന്ന് എൻഐഎ ഫോറൻസിക് സ്ഥിരീകരിച്ചിരുന്നു.

അമോണിയം നൈട്രേറ്റ് മാത്രമാണ് സ്ഫോടനത്തിന് ഉപയോഗിച്ചിതെന്നാണ് ആദ്യം സംശയിച്ചിരുന്നത്. എന്നാൽ സ്ഫോടനത്തിന്റെ തീവ്രതയും നാശനഷ്ടങ്ങളുടെ രീതിയും വിലയിരുത്തിയതിൽ നിന്ന് ട്രൈ അസെറ്റോൺ ട്രൈപെറോക്സൈഡ് എന്ന രാസവസ്തുവിൻറെ സാന്നിധ്യം സംശയിക്കുന്നുണ്ട്. സ്ഫോടനവുമായി ബന്ധപ്പെട്ട് എൻഐഎ ഡോക്ടർമാരായ ഷഹീൻ സയീദ്, മുസമ്മിൽ ഷക്കീൽ, ആദിൽ റാഥർ എന്നിവരെ ചോദ്യം ചെയ്തു.

കൂടാതെ, ചെങ്കോട്ട മെട്രോ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച് ഉമർ മുഹമ്മദ് പാർക്കിംഗ് സ്ഥലത്ത് വെച്ച് ആരുമായെങ്കിലും കൂടിക്കാഴ്ച നടത്തിയിരുന്നോയെന്നും അന്വേഷണം നടക്കുകയാണ്. സ്ഫോടനം നടത്തിയ ഉമർ നബി ഹവാല ഇടപാടിലൂടെ 20 ലക്ഷം രൂപ സ്വരൂപിച്ചതായും കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് നിരവധി ഹവാല ഇടപാടുകാരെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തു. ​

Delhi blast: Umar Nabi’s aide Aamir Rashid Ali arrested

More Stories from this section

family-dental
witywide