എഎപിയോ? ബിജെപിയോ? കോൺഗ്രസോ? രാജ്യതലസ്ഥാനം ആര് ഭരിക്കും, ഡൽഹി ജനതയുടെ ‘വിധി’ ഇന്നറിയാം; എട്ട് മണിയോടെ ഫല സൂചന

ഡൽഹി: രാജ്യതലസ്ഥാനം ആര് ഭരിക്കണമെന്ന കാര്യത്തിൽ ഡൽഹി ജനത കുറിച്ച ‘വിധി’ ഇന്നറിയാം. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് രാവിലെ എട്ട് മണിക്ക് ആരംഭിക്കും. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണുക. 10 മണിയോടെ ട്രെൻഡ് വ്യക്തമാകും എന്നാണ് പ്രതീക്ഷ. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികളാണ് ഇത്തവണ മത്സര രം​ഗത്തുള്ളത്.

എക്സിറ്റ്പോൾ പ്രവചനങ്ങൾ നൽകിയ വലിയ ആത്മവിശ്വാസത്തിലാണ് ബി ജെ പി. എന്നാൽ എക്സിറ്റ് പോൾ പ്രവചനങ്ങൾ പൂർണമായും തള്ളുന്ന എ എ പി പ്രതീക്ഷ കൈവിട്ടിട്ടില്ല. കോൺ​ഗ്രസ് എത്ര വോട്ട് നേടുമെന്നതും ഇത്തവണ നിർണായകമാകും. അതേസമയം തോൽവി ഭയന്ന് എ എ പി സ്ഥാനാർത്ഥികളെ ബിജെപി ചാക്കിട്ട് പിടിക്കാൻ ശ്രമിക്കുന്നുവെന്ന അരവിന്ദ് കെജ്രിവാളിന്റെ പരാമർശത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Also Read

More Stories from this section

family-dental
witywide