വായു മലിനീകരണം കുറയ്ക്കുന്നതിന് കൃത്രിമ മഴ പെയ്യിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി : ദീപാവലിയോട് അനുബന്ധിച്ച് വായു മലിനീകരണം കുറയ്ക്കുന്നതിനായി കൃത്രിമ മഴ പെയ്യിക്കുന്നതിനായി തയ്യാറെടുത്ത് ഡല്‍ഹി സര്‍ക്കാര്‍. തലസ്ഥാനത്ത് ക്ലൗഡ് സീഡിംഗ് നടത്താന്‍ ഡല്‍ഹി സര്‍ക്കാര്‍ ‘പൂര്‍ണ്ണമായും തയ്യാറാണ്’ എന്ന് പരിസ്ഥിതി മന്ത്രി മഞ്ജീന്ദര്‍ സിംഗ് സിര്‍സ ബുധനാഴ്ച പറഞ്ഞു. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയില്‍ നാല് ദിവസത്തെ പരീക്ഷണങ്ങള്‍ ഇതിനകം നടത്തിയിട്ടുണ്ടെന്നും കൂടാതെ പദ്ധതി ഇപ്പോള്‍ കാലാവസ്ഥാ വകുപ്പിന്റെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

”ഞങ്ങളുടെ വിമാനങ്ങളും പൈലറ്റുമാരും തയ്യാറാണ്. കാലാവസ്ഥാ വകുപ്പിന്റെ അനുമതിക്കും ശരിയായ മേഘ സാഹചര്യങ്ങള്‍ക്കും വേണ്ടി മാത്രമേ ഞങ്ങള്‍ കാത്തിരിക്കുന്നുള്ളൂ. സാഹചര്യങ്ങള്‍ അനുയോജ്യമാണെങ്കില്‍ ദീപാവലിക്ക് ശേഷമുള്ള ദിവസമോ അടുത്ത ദിവസമോ പോലും ആദ്യ പരീക്ഷണം നടക്കാം,” സിര്‍സ പറഞ്ഞു.

കൃത്രിമമായി കാലാവസ്ഥയില്‍ മാറ്റം വരുത്തി മഴ പെയ്യിക്കാന്‍ ഉപയോഗിക്കുന്ന രീതിയാണ് ക്ലൗഡ് സീഡിങ്. സില്‍വര്‍ അയഡൈഡ് പോലുള്ള രാസവസ്തുക്കള്‍ മേഘങ്ങളില്‍ തളിക്കുകയും ഈ രാസ വസ്തുക്കള്‍ മേഘങ്ങളിലെ ചെറിയ ജലത്തുള്ളികളില്‍ പറ്റിപിടിക്കുകയും വലിയ മഴ തുള്ളികള്‍ അല്ലെങ്കില്‍ ഐസ് കട്ടകളായി രൂപമാറ്റം സംഭവിക്കുകയും ചെയ്യും. പിന്നീട് ഈ തുള്ളികള്‍ക്ക് ഭാരം കൂടുകയും അവ മഴയായി താഴേക്ക് പതിക്കുകയും ചെയ്യുന്നു.

Delhi government to bring artificial rain to reduce air pollution

More Stories from this section

family-dental
witywide