തണുത്തുവിറച്ച് ഡല്‍ഹി ; താപനില 11 ഡിഗ്രി സെല്‍ഷ്യസിലേക്ക്

ന്യൂഡല്‍ഹി : കൊടും തണുപ്പ് പുതച്ച് രാജ്യതലസ്ഥാനം. ശനിയാഴ്ച രേഖപ്പെടുത്തിയത് ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ്. 11 ഡിഗ്രി സെല്‍ഷ്യസ് (°C) ലേക്കാണ് ഇന്നലെ ഡല്‍ഹിയിലെ താപനില താഴ്ന്നത്. ഇത് സാധാരണയേക്കാള്‍ 3.3 ഡിഗ്രി സെല്‍ഷ്യസ് താഴെയാണ്. വെള്ളിയാഴ്ചത്തെ താപനില 12.7ഡിഗ്രി സെല്‍ഷ്യസായിരുന്നു. വരും ദിവസങ്ങളില്‍ താപനില ഇനിയും കുറയുമെന്നാണ് പ്രവചനം.

അതേസമയം, പരമാവധി താപനിലയും നേരിയ കുറവുവന്നിട്ടുണ്ട്. 27.2ഡിഗ്രി സെല്‍ഷ്യസ് ആണ് ഇന്നലെ രേഖപ്പെടുത്തിയ പരമാവധി താപനില വെള്ളിയാഴ്ച ഇത് 28.6ഡിഗ്രി സെല്‍ഷ്യസായിരുന്നു.

തിങ്കളാഴ്ച കുറഞ്ഞ താപനില 9നും 11ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കുമെന്നും കേന്ദ്രാ കാലാവസ്ഥാ വകുപ്പ് പറയുന്നു.

അതേസമയം, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം. നഗരത്തിലെ വായുവിന്റെ ഗുണനിലവാരം കൂടുതല്‍ വഷളായി തുടരുകയാണ്. ശനിയാഴ്ചത്തെ ശരാശരി വായുവിന്റെ ഗുണനിലവാര സൂചിക (AQI) വൈകുന്നേരം 4 മണിക്ക് 361 (വളരെ മോശം) ആയി രേഖപ്പെടുത്തി. വെള്ളിയാഴ്ചത്തേതില്‍നിന്നും വീണ്ടും താഴേക്ക് പോയിരിക്കുകയാണ്.

Delhi Temperature drops to 11 degrees Celsius.

More Stories from this section

family-dental
witywide