യൂറിയയും അമോണിയം നൈട്രേറ്റും വാങ്ങുക എന്നതായിരുന്നു ചുമതല; ഡൽഹിയിലേത് സ്ഫോടന പരമ്പരയിലെ ഒന്നുമാത്രം, പ്ലാനിംഗ് നടത്തിയത് 2023 ൽ, സ്ഫോടകവസ്തുക്കൾ വാങ്ങാൻ 26 ലക്ഷം ഒപ്പിച്ചെന്ന് പിടിയിലായ ഡോക്ടർ

ന്യൂഡൽഹി: രാജ്യത്തിന് നടുക്കം സമ്മാനിച്ച ഡൽഹി സ്ഫോടന കേസിന്റെ അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്ത്യയിലെ നിരവധി നഗരങ്ങളിൽ സ്ഫോടനങ്ങൾ നടത്താൻ ജെയ്‌ഷെയുമായി ബന്ധമുള്ള വൈറ്റ് കോളർ ഭീകര മൊഡ്യൂളിന് പദ്ധതിയുണ്ടായിരുന്നുവെന്നും, 2023 ൽ ഇതിനായുള്ള പദ്ധതി തയ്യാറാക്കിയതായും പിടിയിലായ ഭീകരരിൽ ഒരാൾ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.

ചെങ്കോട്ടയ്ക്ക് സമീപമുള്ള ഒരു ഐ 20 കാറിൽ നടന്ന സ്ഫോടനത്തിൽ 13 പേർ മരിച്ചിരുന്നു. സ്ഫോടന പരമ്പര തന്നെ നടത്താനായിരുന്നു തങ്ങളുടെ പദ്ധതിയെന്നും അതിലൊന്നുമാത്രമാണ് ഡൽഹിയുണ്ടായതെന്നും ചാവേർ ബോംബർ ഉമർ മുഹമ്മദിന്റെ കൂട്ടാളിയായ ഡോ. മുസമ്മിൽ ഷക്കീൽ കുറ്റസമ്മതം നടത്തി.

ദേശീയ അന്വേഷണ ഏജൻസിയുടെ ചോദ്യം ചെയ്യലിൽ രണ്ട് വർഷമായി സ്ഫോടനങ്ങൾക്ക് തയ്യാറെടുക്കുകയായിരുന്നുവെന്ന് അവകാശപ്പെട്ട ഇയാൾ ഈ രണ്ട് വർഷത്തിനിടയിൽ, താൻ സ്ഫോടകവസ്തുക്കൾ, റിമോട്ടുകൾ, മറ്റ് ബോംബ് നിർമ്മാണ സാമഗ്രികൾ എന്നിവ ശേഖരിച്ചിരുന്നുവെന്നും വ്യക്തമാക്കി.

ബോംബ് നിർമ്മാണ സാമഗ്രിയായ യൂറിയയും അമോണിയം നൈട്രേറ്റും വാങ്ങുക എന്നതായിരുന്നു തൻ്റെ ചുമതലയെന്നും ഗുരുഗ്രാമിൽ നിന്നും ഹരിയാനയിലെ നുഹിൽ നിന്നും 3 ലക്ഷം രൂപയ്ക്ക് മുസമ്മിൽ 26 ക്വിന്റൽ എൻ‌പി‌കെ വളവും വാങ്ങി. മറ്റ് സ്ഫോടക വസ്തുക്കൾ നുഹിൽ നിന്നാണ് വാങ്ങിയത്, അതേസമയം ഇലക്ട്രോണിക് ഘടകങ്ങൾ ഫരീദാബാദിലെ രണ്ട് വ്യത്യസ്ത വിപണികളിൽ നിന്നാണ് വാങ്ങിയത്. രാസവസ്തുക്കൾ സ്ഥിരതയുള്ള അന്തരീക്ഷത്തിൽ സൂക്ഷിക്കാൻ ഭീകരനായ ഡോക്ടർ ഒരു ഡീപ് ഫ്രീസറും വാങ്ങിയിരുന്നു. മാത്രമല്ല, സ്ഫോടകവസ്തുക്കളിൽ ഉപയോഗിക്കുന്നതിനായി വളം സംസ്കരിക്കുന്നതിനും രാസവസ്തുക്കളും മറ്റ് ചേരുവകളും ക്രമീകരിക്കുന്നതിനും ഉമർ പ്രവർത്തിച്ചിരുന്നു. രാസവസ്തുക്കൾ തയ്യാറാക്കാൻ യൂറിയ പൊടിക്കാൻ മുസമ്മിൽ ഉപയോഗിച്ച ഒരു മില്ലും കണ്ടെടുത്തിട്ടുണ്ട്.

ഡൽഹി സ്ഫോടന ഗൂഢാലോചനയ്ക്ക് തീവ്രവാദ കുറ്റം ചുമത്തപ്പെട്ട പ്രതികൾ തന്നെയാണ് പണം വീതിച്ച് നൽകിയതെന്നും നൽകിയതെന്ന് വൃത്തങ്ങൾ പറഞ്ഞു. സ്ഫോടകവസ്തുക്കൾ വാങ്ങുന്നതിനായി ഭീകര മൊഡ്യൂളിലെ അംഗങ്ങൾ 26 ലക്ഷം രൂപ സ്വരൂപിച്ചു. തുടർന്ന് തുക ഉമറിന് കൈമാറി. ചാവേർ ബോംബർ ഉമർ തന്നെ 2 ലക്ഷം രൂപ സംഭാവന നൽകിയതായും വൃത്തങ്ങൾ പറഞ്ഞു.

മുസമ്മിൽ മറ്റൊരു അഞ്ച് ലക്ഷം രൂപ കൂടി നൽകി, തീവ്രവാദ സംഘത്തിലെ മറ്റ് അംഗങ്ങളായ ആദിൽ റാത്തർ 8 ലക്ഷം രൂപയും മുസാഫർ റാത്തർ 6 ലക്ഷം രൂപയും സംഭാവന നൽകി. ലഖ്‌നൗവിൽ നിന്നുള്ള ഷീൻ സയീദ് 5 ലക്ഷം രൂപയും നൽകി. അൽ ഫലാഹ് സർവകലാശാലയിൽ വെച്ച് ഉമറും മുസമ്മിലും തമ്മിൽ പണത്തെച്ചൊല്ലി വഴക്കുണ്ടായതായും ഇതിനുശേഷം, ഉമർ മുസമ്മിലിന് തന്റെ റെഡ് ഇക്കോസ്‌പോർട് കാർ നൽകിയിരുന്നു. വാഹനം പിന്നീട് ഫരീദാബാദിൽ നിന്ന് കണ്ടെടുത്തു. സ്‌ഫോടനത്തിനിടെ ഉമർ സ്വയം പൊട്ടിത്തെറിച്ചെങ്കിലും, മറ്റ് പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

Delhi was just one in a series of blasts; the planning was done in 2023.

More Stories from this section

family-dental
witywide