ദീപാവലിക്കു പിന്നാലെ ഡല്‍ഹിയില്‍ വായു ഗുണനിലവാരം ‘ഏറ്റവും മോശം അവസ്ഥയില്‍’

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് വായു ഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിലേക്ക് നീങ്ങി. ദീപാവലി ആഘോഷങ്ങള്‍ക്കു പിന്നാലെ ഡല്‍ഹിയില്‍ വായു ഗുണനിലവാര സൂചിക 347 ലാണ് എത്തിനില്‍ക്കുന്നത്. വളരെ മോശം’ നിലയിലാണിത്. ‘ഡല്‍ഹിയിലെ 38 നിരീക്ഷണ കേന്ദ്രങ്ങളില്‍ മുപ്പത്തിയാറും വായു ഗുണനിലവാരത്തില്‍ റെഡ് സോണിലാണുള്ളത്.

ദീപാവലി ദിവസമായ ഇന്നലെ രാത്രി 10 മണിക്ക് ഡല്‍ഹിയിലെ നാല് നിരീക്ഷണ കേന്ദ്രങ്ങളില്‍ വായു ഗുണനിലവാര സൂചിക 400ന് മുകളില്‍ കടന്നിരുന്നു. ഇത് ഏറ്റവും അപകടകരമായ തോതാണ്.

ദീപാവലിയുടെ ഭാഗമായി വന്‍തോതില്‍ പടക്കങ്ങള്‍ പൊട്ടിക്കുന്നത് മലിനീകരണ തോത് ഉയര്‍ത്തുന്നതിന് പ്രധാനകാരണമാണ്. മലിനീകരണം തടയുന്നതിനായി ഇത്തവണ ഹരിത പടക്കങ്ങള്‍ മാത്രം പൊട്ടിക്കാനായിരുന്നു സുപ്രീംകോടതി അനുമതി നല്‍കിയിരുന്നത്.

Delhi’s air quality ‘worst ever’ after Diwali

More Stories from this section

family-dental
witywide