ഒരു പ്രശ്‌നവുമില്ല, ഞങ്ങള്‍ ‘ടണ്ടാ ടണ്ട, കൂള്‍ കൂള്‍’ …

ന്യൂഡല്‍ഹി : മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി ശീതയുദ്ധമില്ലെന്ന് തുറന്ന് പറഞ്ഞ് ഉപമുഖ്യമന്ത്രിയും ശിവസേന ഷിന്‍ഡെ വിഭാഗം നേതാവുമായ ഏകനാഥ് ഷിന്‍ഡെ. മാത്രമല്ല, താനും ഫഡ്നാവിസും തമ്മില്‍ ‘ടണ്ടാ ടണ്ട, കൂള്‍ കൂള്‍’ ബന്ധമാണുള്ളതെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

മഹായുതി സഖ്യത്തില്‍ വിള്ളലുണ്ടെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നാലെയാണ് വിശദീകരണവുമായി ഷിന്‍ഡെ രംഗത്തെത്തിയത്. മഹായുതിയില്‍ ആഭ്യന്തര കലഹങ്ങളില്ലെന്നും മറ്റ് പ്രശ്‌നങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.