കേന്ദ്രത്തില്‍ ദേവസ്വം വകുപ്പ് വരുന്നു, ശബരിമല ഉള്‍പ്പെടെ ക്ഷേത്രങ്ങള്‍ കേന്ദ്രസർക്കാറിൻറെ നിയന്ത്രണത്തില്‍വരും: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

തിരുവനന്തപുരം : കേന്ദ്രത്തില്‍ ദേവസ്വം വകുപ്പ് വരുമെന്നും അതിന് കീഴിലാകും തുടർന്ന് എല്ലാ ക്ഷേത്രങ്ങളുമെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കേന്ദ്രത്തില്‍ ദേവസ്വം വകുപ്പ് വരാനാകില്ലെന്ന് ആർക്കും പറയാൻ സാധിക്കില്ല. ശബരിമലയെക്കുറിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഫെഡറലിസം മാനിച്ചാണ് അദ്ദേഹം ഇപ്പോള്‍ ശബരിമലയുടെ കാര്യത്തില്‍ ഇടപെടാത്തത്. കോട്ടയം പാലായില്‍ ബി.ജെ.പി സംഘടിപ്പിച്ച കലുങ്ക് സൗഹൃദസംഗമത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ഏകസിവില്‍കോഡ് വരുന്നതോടെ ശബരിമലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തീരും. സിവില്‍കോഡ് ഉടൻതന്നെ വരുമെന്ന് അമിത്ഷായും പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ക്ഷേത്രങ്ങള്‍ക്കായി പ്രത്യേക ബില്ല് വരുമെന്നും ഇതോടെ ക്ഷേത്രങ്ങള്‍ക്കായി ദേശീയസംവിധാനം വരുമെന്നും അദ്ദേഹം പറഞ്ഞു. അതു വരുമ്പോൾ ശബരിമല ഉള്‍പ്പെടെ ക്ഷേത്രങ്ങള്‍ കേന്ദ്രസർക്കാറിൻറെ നിയന്ത്രണത്തില്‍വരുമെന്നും സുരേഷ് ഗോപി സൂചിപ്പിച്ചു.

More Stories from this section

family-dental
witywide