ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പിന്നില്‍ വി.ഡി സതീശനെന്ന് സംശയം ; ആരോപണവുമായി ദേവസ്വം മന്ത്രി

പത്തനംതിട്ട : ശബരിമലയിലെ സ്വര്‍ണപ്പാളി തിരിമറിയില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനെ സംശയനിഴയില്‍ നിര്‍ത്തി ദേവസ്വം മന്ത്രി വി എന്‍ വാസവന്‍. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പിന്നില്‍ പ്രതിപക്ഷ നേതാവിന്റെ ഇടപെടലും സംശയിക്കുന്നതായും ഇരുവര്‍ക്കും ഒരേ സ്വരമാണെന്നും, ഗൂഢാലോചന സംശയിക്കുന്നുവെന്നും മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. ഉണ്ണികൃഷ്ണന്‍ പോറ്റി എന്തുപറയുന്നു അതുതന്നെ പ്രതിപക്ഷ നേതാവും പറയുന്നു. ഇരുവരും തമ്മിലുള്ള ബന്ധവും അന്വേഷിക്കുമെന്നും വി.എന്‍ വാസവന്‍.

സ്വര്‍ണപ്പാളി മോഷണത്തില്‍ കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും ആരൊക്കെയാണെങ്കിലും വിട്ടുവീഴ്ചയുടെ പ്രശ്‌നമില്ലെന്നും ഒരു തരി പൊന്ന് എടുത്തിട്ടുണ്ടെങ്കില്‍ തിരികെവെപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യു ഡി എഫ് കാലത്തും അഴിമതി ഉണ്ടായിട്ടുണ്ട്. അതുംകൂടി ചേര്‍ത്ത് അന്വേഷിച്ച് എല്ലാ കാര്യങ്ങളും പുറത്തു വരട്ടെയെന്നും അദ്ദേഹം പറഞ്ഞു.