വൃശ്ചികപ്പുലരിയിൽ അയ്യനെ വണങ്ങി ഭക്തസഹസ്രങ്ങൾ, സന്നിധാനത്തേക്ക് ഭക്തജ്ജന പ്രവാഹം

പത്തനംതിട്ട : ഭക്തിയുടെ നിറവിൽ ശബരിമല. വൃശ്ചികപ്പുലരിയിൽ ശബരീശനെ വണങ്ങി ഭക്തസഹസ്രങ്ങൾ. പുലർച്ചെ മൂന്നിന് നടതുറന്നത് മുതൽ സന്നിധാനത്തേക്ക് ഭക്തജ്ജന പ്രവാഹമാണ്. മണിക്കൂറുകൾ നടപ്പന്തലിൽ നിന്ന ഭക്തർ വൃശ്ചികപ്പുലരിയിൽ ദർശനപുണ്യം നേടിയാണ് മലയിറങ്ങുന്നത്.

ഭക്തരുടെ ശരണം വിളിയാൽ മുഖരിതമായ അന്തരീക്ഷത്തിൽ പുതിയ മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരിയാണ് തിരുനട തുറന്നത്. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിലാണ് നട തുറക്കൽ ചടങ്ങ്.

ഞായറാഴ്ച നട അടയ്ക്കുന്നത് വരെ മുപ്പതിനായിരത്തിൽപ്പരം ഭക്തരാണ് അയ്യനെ വണങ്ങിയത്. നട അടച്ചിട്ടും ഒഴുകിയെത്തിയ ഭക്തരാൽ നടപ്പന്തൽ നിറഞ്ഞിരുന്നു. മണ്ഡല കാലത്തിന് തുടക്കം കുറിച്ച് വ്യാഴാഴ്ച വൈകിട്ട് നട തുറന്നത് മുതൽ തുടങ്ങിയ ഭക്തജന പ്രവാഹം ഇപ്പോഴും തുടരുകയാണ്.

Devotees flock to Sabarimala

More Stories from this section

family-dental
witywide