ധർമസ്ഥല കേസ്: 2000 മുതൽ 2015 വരെയുള്ള അസ്വാഭാവിക മരണങ്ങളുടെ രേഖകൾ നശിപ്പിച്ചു, പൊലീസിന് ഗുരുതര വീഴ്ച

മംഗ്ളൂരു: ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിനെ തുടർന്നുണ്ടായ ധർമസ്ഥല കേസിൽ വെളിവാകുന്നത് പൊലീസിന്‍റെ ഗുരുതര വീഴ്ച. 2000 മുതൽ 2015 വരെയുള്ള അസ്വാഭാവിക മരണങ്ങളുടെ രേഖകൾ നശിപ്പിച്ചു. വിവരാവകാശരേഖകൾ പ്രകാരമുള്ള ചോദ്യങ്ങൾക്കാണ് തിരിച്ചറിയാത്ത മൃതദേഹങ്ങൾ കണ്ടെത്താൻ ഉപയോഗിച്ച പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ, ഫോട്ടോകൾ, നോട്ടീസുകൾ തുടങ്ങിയ എല്ലാ രേഖകളും നശിപ്പിക്കപ്പെട്ടുവെന്ന് മറുപടി ലഭിച്ചിരിക്കുന്നത്.

ബെൽത്തങ്കടി പൊലീസ് സ്റ്റേഷനാണ് ഇത്തരത്തിൽ ജസ്റ്റിസ് ഫോർ സൗജന്യ ആക്ഷൻ കമ്മിറ്റിയിലെ അംഗമായ സാമൂഹ്യപ്രവർത്തകൻ ജയന്ത് ചോദിച്ച വിവരാവകാശ രേഖയ്ക്ക് മറുപടി നൽകിയിരിക്കുന്നത്. കാലഹരണപ്പെട്ട കേസ് രേഖകൾ നശിപ്പിക്കാമെന്ന നിയമം അനുസരിച്ചാണ് ഇത് നശിപ്പിച്ചതെന്നാണ് വിവരാവകാശ പ്രകാരം നൽകിയ ചോദ്യത്തിന് ലഭിച്ച മറുപടി. 2023 നവംബർ 23 നാണ് ഈ രേഖകൾ നശിപ്പിച്ചത് എന്നും മറുപടി.

2024 സെപ്റ്റംബറിലാണ് ആർടിഐ പ്രകാരം അസ്വാഭാവിക മരണങ്ങളുടെ വിവരങ്ങൾ നൽകണമെന്ന അപേക്ഷ നൽകിയത്. 2002 മുതൽ 2012 വരെ 10 വർഷം ധർമസ്ഥലയിൽ റജിസ്റ്റർ ചെയ്ത അസ്വാഭാവിക മരണങ്ങൾ 485 ആണെന്ന് മറുപടി ലഭിച്ചു. ഈ മരണങ്ങളുടെ എഫ്ഐആർ നമ്പറും ഡെത്ത് സർട്ടിഫിക്കറ്റും ചോദിച്ചപ്പോഴാണ് രേഖകൾ നശിപ്പിച്ചെന്ന് മറുപടി കിട്ടിയതെന്ന് ജയന്ത് മാധ്യമങ്ങളോട് പ്രതികരിച്ചത്.

More Stories from this section

family-dental
witywide