
കർണാടക: കർണാടകയിലെ ധർമ്മസ്ഥലയിൽ ശുചികരണ തൊഴിലാളിയുടെ മൃതദേഹങ്ങൾ കൂട്ടമറവ് ചെയ്തുവെന്ന വെളിപ്പെടുത്തലിൻ്റെ പതിമൂന്നാമത്തെ പോയിന്റിലും മൃതദേഹം കിട്ടിയില്ലെങ്കിൽ അന്വേഷണം അവസാനിപ്പിക്കുന്നത് ആലോചിക്കുമെന്നാണ് സര്‍ക്കാര്‍ നിലപാട്. പതിമൂന്നാമത്തെ പോയിന്റിലും മൃതദേഹം കിട്ടിയില്ലെങ്കിൽ എസ്ഐടി അന്വേഷണം അവസാനിപ്പിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യനിയമസഭയിൽ അറിയിച്ചു.
ഇന്നലത്തെ തെരച്ചിലും വിഫലമായിരുന്നു. റഡാർ പരിശോധനയിലും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനായില്ല. മണ്ണ് നീക്കി ജിപിആർ ഉപയോഗിച്ച് നടത്തിയ പരിശോധനയിലും മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചില്ല. ഏറ്റവും കൂടുതൽ മൃതദേഹം കുഴിച്ചിട്ടെന്ന് സാക്ഷി വെളിപ്പെടുത്തിയ പതിമൂന്നാം നമ്പർ പോയിന്‍റിലാണ് ഇന്നലെ പരിശോധന നടത്തിയത്.