നടിയെ ആക്രമിച്ച കേസിൽ കോടതി കുറ്റവിമുക്തനാക്കിയ ശേഷം ശബരിമല ദർശനം നടത്തി ദിലീപ്

നടിയെ ആക്രമിച്ച കേസിൽ കോടതി കുറ്റവിമുക്തനാക്കിയ ശേഷം ആദ്യത്തെ ശബരിമല ദർശനം നടത്തി ദിലീപ്. പതിനെട്ടാം പടി ചവിട്ടാതെ സ്റ്റാഫ് ഗേറ്റ് വഴിയാണ് ദർശനത്തിനായി സന്നിധാനത്ത് എത്തിയത്. പുലർച്ചയോടെ സാന്നിധാനത്ത് എത്തിയ ദിലീപ് ദർശനത്തിനു ശേഷം പ്രത്യേക വഴിപാടുകളും നടത്തി.10 മണിയോടെ വീണ്ടും ദർശനത്തിനായെത്തി. ഇന്ന് ഉച്ചയോടെ ദർശനം പൂർത്തിയാക്കി ദിലീപ് മടങ്ങിയേക്കുമെന്നാണ് വിവരം.

കഴിഞ്ഞ തീർത്ഥാടന കാലത്ത് ദിലീപ് ശബരിമലയിൽ ദർശനത്തിന് എത്തിയത് വിവാദമായിരുന്നു. ഭക്തർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ ദർശനം നടത്തിയതിൽ ഹൈക്കോടതി ഇടപെടുകയും ചെയ്തു. ഇതിനു ശേഷം ശബരിമലയിൽ സെലിബ്രിറ്റികൾക്കുള്ള പൊലീസ് സുരക്ഷയിൽ അയവു വരുത്തിയിരുന്നു. ഇന്ന് ദർശനത്തിന് എത്തിയ ദിലീപിന് രണ്ട് പൊലീസ് ഉദ്യോഗസ്ഥർ മാത്രമാണ് സുരക്ഷ ഒരുക്കിയത്.

Dileep visits Sabarimala after being acquitted in actress attack case

More Stories from this section

family-dental
witywide