
കൊച്ചി : ലൈംഗികാതിക്രമ കേസിൽ ഇടതുസഹയാത്രികനും മുന്‍ എംഎല്‍എയുമായ സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്തു. തൃശൂർ പീച്ചി സ്വദേശിനിയായ സംവിധായികയുടെ പരാതിയിലാണ് അറസ്റ്റ് നടന്നത്.
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് 2012-ൽ പീച്ചിയിലെ ഒരു റിസോർട്ടിൽ വെച്ച് ഇയാൾ പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി. ഡിസംബർ 24 രാവിലെ ചോദ്യം ചെയ്യാനായി തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമാ മേഖലയിലെ പ്രമുഖർക്കെതിരെ ഉയർന്നു വന്ന പരാതികളുടെ തുടർച്ചയായാണ് ഈ നടപടി.
Director P.T. Kunjumuhammed arrested in sexual assault case.












