ഒക്ടോബർ 1 മുതൽ വിദേശികൾക്ക് ഇന്ത്യയിലേക്കുള്ള വിമാനയാത്ര സുഗമമാകുന്നതിനും ഇമിഗ്രേഷൻ കൗണ്ടറുകളിലെ കാലതാമസം ഒഴിവാക്കുന്നതിനുമായി ഡിസെബർക്കേഷൻ കാർഡ് ( Disembarkation Card ) ഇനി ഓൺലൈനായി പൂരിപ്പിച്ച് നൽകാം. എത്തുന്നതിന് മുമ്പായി തന്നെ ഡിസെബാർക്കേഷൻ കാർഡ് ഓൺലൈനായി പൂരിപ്പിക്കണം.

https://boi.gov.in , https://indianvisaonline.gov.in , എന്ന ലിങ്കുകൾ വഴിയോ “Indian Visa Su-Swagatam” എന്ന മൊബൈൽ ആപ്പ് വഴിയോ ആണ് ഡിസെബാർക്കേഷൻ കാർഡ് ഓൺലൈനായി പൂരിപ്പിക്കേണ്ടത്. ഇന്ത്യയിൽ എത്തുന്നതിന് 72 മണിക്കൂർ മുമ്പ് ഡിജിറ്റൽ ഫോം പൂരിപ്പിക്കണം. നേരിട്ട് പൂരിപ്പിക്കാനുള്ള ഫോം താൽക്കാലികമായി തുടരുമെങ്കിലും 6 മാസം വരെ അല്ലെങ്കിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാത്രമാണ് നേരിട്ട് നൽകുക.















