ഫൊക്കാന പ്രിവിലേജ് കാർഡ്, മെഡിക്കൽ കാർഡ് വിതരണം നാളെ, കെസിഎഎൻഎ ഓണാഘോഷം കളറാകും

ന്യൂയോർക്ക്: കേരളാ കൾച്ചറൽ അസ്സോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (KCANA) ഓണാഘോഷത്തിൽ ഫൊക്കാന പ്രിവിലേജ് കാർഡ്, മെഡിക്കൽ കാർഡ് വിതരണം നിർവഹിക്കുന്നു. ഈ വർഷത്തെ KCANA യുടെ ഓണാഘോഷം ഓഗസ്റ്റ് 30, ശനിയാഴ്ച രാവിലെ 11 മണി മുതൽ വൈകിട്ട് 4 മണിവരെ KCANA സെന്ററിൽ വെച്ച് (222 -66 Braddock Ave , Queens Village ) നടത്തുമ്പോൾ അതിൽ ഫൊക്കാന പ്രിവിലേജ് കാർഡ്, മെഡിക്കൽ കാർഡ് വിതരണം കൂടി നിർവഹിക്കുമെന്ന് KCANA പ്രസിഡന്റ് എബ്രഹാം പുതുശേരിൽ, സെക്രട്ടറി രാജു എബ്രഹാം, ട്രഷർ ജോർജ് മരച്ചറിൽ , ഫൊക്കാന അഡി. അസ്സോ. ട്രഷർ അപ്പുകുട്ടൻ പിള്ള എന്നിവർ അറിയിച്ചു.

ഫൊക്കാന പ്രിവിലേജ് കാർഡ്, മെഡിക്കൽ കാർഡ് വിതരണം വളരെ വേഗം നടന്നുകൊണ്ടിരിക്കുന്നു. ഓൺലൈൻ ആയി അപ്ലൈ ചെയ്ത എല്ലാവർക്കും മെയിൽ ആയി അയച്ചു കൊടുത്തു കഴിഞ്ഞു. അമേരിക്കയിൽ ഇപ്പൊൾ ഓണാഘോഷത്തിന്റെ ആഘോഷത്തിമിർപ്പിലാണ് മലയാളികൾ. അംഗ സംഘടനകളുടെ കഴിയുനതും ഓണഘോഷങ്ങളിൽ പ്രിവിലേജ് കാർഡ്, മെഡിക്കൽ കാർഡ്കൾ വിതരണം ചെയ്യുവാൻ ഫൊക്കാന പ്ലാൻ ചെയ്യുന്നതായി പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.

ഫൊക്കാന പ്രിവിലേജ് കാർഡുമായി കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിയവർ എല്ലാവരും എയർപോർട്ട് ഡ്യൂട്ടി ഫ്രീ ഷോപ്പിൽ കിട്ടിയ ഡിസ്‌കൗണ്ട് കണ്ടു ആഹ്ലാദം പങ്ക് വെക്കുകയുണ്ടായി. രണ്ടായിരം മുതൽ അയ്യായിരം രൂപാ വരെ ഡിസ്‌കൗണ്ട് നേടിയവർ ഉണ്ട് . അമേരിക്കയിൽ സ്കൂൾ അവധിയായതോട് നാട്ടിലേക്ക് പോയ പ്രവാസികളിൽ മിക്കവരും ഫൊക്കാനയുടെ പ്രിവിലേജ് കാർഡുമായാണ് യാത്ര ചെയ്തത്. എയർപോർട്ടിലെ ഡ്യൂട്ടീ ഫ്രീ ഷോപ്പിൽ ഷോപ്പ് ചെയ്‌ത എല്ലാവരും അവർക്ക് ഉണ്ടായ അനുഭവം ഫൊക്കാന ഭാരവാഹികളെ വിളിച്ചു പങ്കുവെക്കുകയും അഭിനന്ദിക്കുകായും ചെയ്തു.

കേരളത്തിലെ പ്രധാനപ്പെട്ട സിറ്റികളിലെ ആറു സുപ്രധ ഹോസ്പിറ്റലുകളെ ഉൾക്കോള്ളിച്ചുകൊണ്ടാണ് ഫൊക്കാന മെഡിക്കൽ കാർഡ് നിലവിൽ വന്നത്. കൊച്ചിൻ രാജഗിരി ഹോസ്പിറ്റൽ , പാല മെഡ്‌സിറ്റി ,തിരുവല്ല ബിലീവേഴ്‌സ് ഹോസ്പിറ്റൽ ,ബേബി മെമ്മോറിയൽ ഹോസ്‌പിറ്റൽ കോഴിക്കോട് ,കിംസ് ഹോസ്പിറ്റൽ തിരുവനന്തപുരം , കാരിത്താസ് കോട്ടയം എന്നി കേരളത്തിലെ പ്രമുഖ ഹോസ്പിറ്റലുകളുമായാണ് ഫൊക്കാന ഹെൽത്ത് കാർഡ് അഫിലിയേറ്റ് ചെയ്തിരിക്കുന്നത്. ഈ ഹോസ്പിറ്റലുകളിൽ മെഡിക്കൽ കാർഡുമായി സന്ദർശിച്ചവർ എല്ലാം വളരെ നല്ല അഭിപ്രായമാണ് ഈ മെഡിക്കൽ കാർഡിനെ പറ്റി പറയാനുള്ളത്. പലർക്കും 50,000 രൂപ വരെ ഈ കാർഡിൽ കൂടെ ഡിസ്‌കൗണ്ട് ലഭിച്ചവർ അവരുടെ അനുഭവം സന്തോഷത്തോട് പങ്ക് വെക്കുകയുണ്ടായി.

ഫൊക്കാനയുടെ പ്രെസ്റ്റീജിയസ് പ്രോഗ്രാം ആയ പ്രിവിലേജ് കാർഡു കേരളത്തിലെ മേജർ എയര്‍പോര്‍ട്ട്കളായ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് മായും തിരുവനന്തപുരം എയർപോർട്ടുമായും സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത് . ഫൊക്കാനയുടെ അംഗ സംഘടനകളുടെ മെംമ്പേർസിന് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിൽ നിന്നും 10 ശതമാനം ഡിസ്‌കൗണ്ടും, തിരുവനന്തപുരം എയർപോർട്ടിൽ നിന്നും ഷോപ്പ് ചെയ്യുബോൾ 10 മുതൽ 15 ശതമാനം ഡിസ്‌കൗണ്ടും ലഭിക്കുന്നതാണ്(15 % അറയ് വൽ ഫ്ലൈറ്റിനും 10 % ഡിപ്പാർച്ചർ ഫ്ലൈറ്റിനും).

ഫൊക്കാനയിലെ അംഗസംഘടനയിലെ എല്ലാ അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും നാട്ടിലെ ബന്ധു മിത്രാധികൾക്കും പ്രയോജനകരമായ ഒട്ടേറെ ഇളവുകൾ ഉൾക്കൊള്ളിച്ചിട്ടുകൊണ്ട് പുതിയ ഹെൽത്ത് കാർഡും , പ്രീവിലേജ് കാർഡും നിലവിൽവന്നുരിക്കുന്നത്. ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രവാസി സംഘടന ഒരു സംസഥാനത്തെ മേജർ എയർപോർട്ടുകളുമായിസഹകരിച്ചു പ്രിവിലേജ് കാർഡും ഇത്ര അധികം ഹോസ്പിറ്റലുകളെ പങ്കെടുപ്പിച്ചു മെഡിക്കൽ കാർഡും പുറത്തിറക്കുന്നത്.

ഫൊക്കാനയുടെ ഓണ സമ്മാനമായി ഈ ഹെൽത്ത് കാർഡും , പ്രീവിലേജ് കാർഡും എല്ലാ മലയാളീ ഭവനങ്ങളിലും എത്തിക്കുവാൻ ആണ് ഫൊക്കാന ശ്രമിക്കുന്നത്. ഏവർക്കും ഫൊക്കാനയുടെ ഓണാശംസകൾ.

More Stories from this section

family-dental
witywide