‘കർണ്ണന് പോലും അസൂയ തോന്നും ഈ കെകെആ‍‌ർ കവചം’! മുഖ്യമന്ത്രിക്കൊപ്പമുള്ള കെകെ രാഗേഷിന്‍റെ ചിത്രം പങ്കുവച്ച് അഭിനന്ദനവുമായി ദിവ്യ എസ് ഐയ്യർ

തിരുവനന്തപുരം: സി പി എം കണ്ണൂ‍ർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെ കെ രാഗേഷിന് അഭിനന്ദനവുമായി ദിവ്യ എസ് അയ്യർ ഐ എ എസ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിക്കവെയാണ് രാഗേഷ് കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന മൂന്ന് വർഷത്തെ രാഗേഷിന്‍റെ പ്രവർത്തനങ്ങളെ വാഴ്ത്തിയാണ് ഇൻസ്റ്റഗ്രാലൂടെ ദിവ്യ എസ് അയ്യർ അഭിനന്ദനക്കുറിപ്പിട്ടത്. ‘കർണ്ണന് പോലും അസൂയ തോന്നും വിധം ഈ കെ കെ ആ‌ കവചം’! എന്നാണ് ദിവ്യ കുറിച്ചത്. ഇക്കഴിഞ്ഞ മൂന്ന് വർഷങ്ങൾ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം മുന്നിൽ നിന്നു വീക്ഷിച്ച എനിക്കു ഒപ്പിയെടുക്കാൻ സാധിച്ച അനവധി ഗുണങ്ങൾ ഉണ്ടെന്നും വിശ്വസ്തതയുടെ ഒരു പാഠപുസ്തകമാണ് രാഗേഷ് എന്നും ദിവ്യ വിവരിച്ചിട്ടുണ്ട്.

പോസ്റ്റിന്റെ പൂ‌ർണ രൂപം

‘കർണ്ണന് പോലും അസൂയ തോന്നും വിധം ഈ KKR കവചം!
ഇക്കഴിഞ്ഞ മൂന്ന് വർഷങ്ങൾ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം മുന്നിൽ നിന്നു വീക്ഷിച്ച എനിക്കു ഒപ്പിയെടുക്കാൻ സാധിച്ച അനവധി ഗുണങ്ങൾ ഉണ്ട്.
വിശ്വസ്തതയുടെ ഒരു പാഠപുസ്തകം!📕
കഠിനാധ്വാനത്തിന്റെ ഒരു മഷിക്കൂടു! 🖌
Thank you, for always considering us with utmost respect–an art that is getting endangered in power corridors across the globe.’ – ദിവ്യ എസ് അയ്യർ ഐ എ എസ്.

Also Read