‘അനുഗ്രഹ നിമിഷം, മനസ്സു നിറഞ്ഞു’… ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ പൊങ്കാലയിട്ട് ദിവ്യാ ഉണ്ണി

ഹൂസ്റ്റണ്‍: അമേരിക്കയില്‍ കുടുംബത്തോടൊപ്പം സ്ഥിരതാമസമാക്കിയ നടിയും നര്‍ത്തകിയുമായ ദിവ്യാ ഉണ്ണിയും ആറ്റുകാല്‍ പൊങ്കാല പുണ്യം നുകര്‍ന്നു. ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലായിരുന്നു നടിയും കുടുംബവും പൊങ്കാല അര്‍പ്പിച്ചത്.

അനുഗ്രഹ നിമിഷമെന്നാണ് പൊങ്കാല ചിത്രങ്ങള്‍ പങ്കുവെച്ച് താരം കുറിച്ചത്.
‘അനുഗ്രഹ നിമിഷം, മനസ്സു നിറഞ്ഞു. ദേവിക്കു മുന്നില്‍ മക്കളോടൊപ്പമെത്തി പൊങ്കാല സമര്‍പ്പിച്ചു.”-ദിവ്യ ഉണ്ണി കുറിച്ചു.

സിനിമ വിട്ട് അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ താരം നൃത്ത രംഗത്ത് ഇപ്പോഴും സജീവമാണ്. ഡിസംബര്‍ 29-നാണ് കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഗിന്നസ് റെക്കോര്‍ഡിട്ട നൃത്തപരിപാടി ദിവ്യാ ഉണ്ണിയുടെ നേതൃത്വത്തില്‍ നടന്നത്. ഈ പരിപാടിക്കിടെയാണ് ഉദ്ഘാടന വേദിയില്‍നിന്ന് വീണ് ഉമ തോമസ് എംഎല്‍എയ്ക്ക് ഗുരുതരമായി പരുക്കേറ്റത്.

More Stories from this section

family-dental
witywide