എ പത്മകുമാർ പറഞ്ഞ ദൈവതുല്യൻ പിണറായി വിജയനെന്ന് രമേശ് ചെന്നിത്തല; പത്മകുമാറിനും വാസുവിനുമെതിരെ നടപടിയെടുക്കാൻ പണറായിക്കും ഗോവിന്ദനും ധൈര്യമുണ്ടോ ?

തിരുവനന്തപുരം :  ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്‍റ് എ. പത്മകുമാർ പറഞ്ഞ ദൈവതുല്യൻ പിണറായി വിജയനെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

പിണറായിയാണ് കാരണഭൂതനെന്നും പേടിച്ചിട്ടാണ് പത്മകുമാറിനും വാസുവിനുമെതിരെ നടപടിയെടുക്കാത്തതെന്നും അദ്ദേഹം ആരോപിച്ചു. ശബരിമല സ്വർണക്കൊള്ള കേസിൽ ഇവർക്കെതിരെ നടപടിയെടുക്കാൻ പണറായിക്കും ഗോവിന്ദനും ധൈര്യമുണ്ടോ എന്നും ചെന്നിത്തല ചോദിച്ചു. ഇരുവർക്കുമെതിരെ കേസെടുത്താൽ മന്ത്രിമാർ ഉൾപ്പടെ അകത്ത് പോകുമെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.

ശബരിമല ശ്രീകോവിലിന് മുന്നിലെ കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസിലാണ് പ്രത്യേക അന്വേഷണ സംഘം പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ എട്ടാം പ്രതിയാണ് പത്മകുമാർ. രേഖകളിൽ സ്വര്‍ണപ്പാളികൾ ചെമ്പെന്ന് രേഖപ്പെടുത്തിയത് പത്മകുമാറിന്‍റെ അറിവോടെയെന്നാണ് എസ്ഐടി കണ്ടെത്തൽ

Do Panarai and Govindan have the courage to take action against Padmakumar and Vasu? question by Ramesh Chennithala.

More Stories from this section

family-dental
witywide