ഇംഗ്ലണ്ടിലെ ഒരു ഡോഗ് ഡേ കെയർ കേന്ദ്രം നായകളെ ഉൾപ്പെടുത്തി ഒരുക്കിയ വ്യത്യസ്തമായ നേറ്റിവിറ്റി സീൻ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
ചെഷയറിലെ ഹോം-ബേസ്ഡ് ഡോഗ് ഡേ കെയറായ ചെഷയർ ഡോഗ് ലേഡി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലാണ് ക്രിസ്മസ് കഥാപാത്രങ്ങളായി നായകൾ എത്തിയത്. ഓരോ നായയും നാറ്റിവിറ്റി സീനിലെ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചു.


ഈ സംഘത്തിൽ റോസി എന്ന ഇംഗ്ലീഷ് കോക്കർ സ്പാനിയൽ ദൂതന്റെ വേഷത്തിലാണ് എത്തിയത്. മാഗി മേരിയായി. റാൽഫ് ജോസഫായി. ബോസ്റ്റൺ ടെറിയറായ വുഡി കുഞ്ഞു യേശുവായി. നെവാഹ് രാജാവിന്റെ വേഷത്തിലും എത്തി.“പൂർണ്ണമായും നിശ്ശബ്ദമായ ഒരു രാത്രി അല്ല… പക്ഷേ തീർച്ചയായും വളരെ ക്യൂട്ട്,” ഉത്സവാഘോഷം, വാലാട്ടുക, ചെറിയ കുസൃതികൾ — എല്ലാം ചേർന്ന ക്രിസ്മസ് സന്തോഷം”എന്നായിരുന്നു ഡേ കെയർ പോസ്റ്റ് പങ്കുവെച്ച് കുറിച്ചത്.


ഇത് നേറ്റിവിറ്റിയുടെ ഒരു ആധുനികവും ഉൾക്കൊള്ളുന്നതുമായ അവതരണമാണ്. ഇവിടെ എല്ലാവർക്കും ഏത് വേഷവും ചെയ്യാം. എല്ലായിടത്തും പുല്ല്, പക്ഷേ മുഴുവൻ സംഘത്തിനും 10ൽ 10 പ്രകടനം തുടങ്ങി നിർവധി കമൻ്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.
Dogs at day care take center stage in creative nativity scene; Everyone is a Christmas character












