
വാഷിങ്ടൺ: അധികാരത്തിലേറിയതിന് പിന്നാലെ പ്രതികാര നടപടി തുടങ്ങി ഡോണൾഡ് ട്രംപ്. ബൈഡൻ സർക്കാറിനെ കാലത്ത് തനിക്കെതിരെ പ്രവർത്തിച്ചവർക്കെതിരെ ട്രംപ് നടപടി തുടങ്ങി. തനിക്കെതിരായ കേസുകളിൽ പങ്കാളികളായ ജസ്റ്റിസ് ഡിപ്പാർട്ട്മെൻറ് ജീവനക്കാരിൽ നിരവധിപ്പേരെ പിരിച്ചുവിട്ടു. പ്രോസിക്യൂട്ടർമാരുൾപ്പെടെയുള്ളവരെയാണ് ട്രംപ് പിരിച്ചുവിട്ടത്. സ്പെഷ്യൽ കൗൺസിൽ ജാക്ക് സ്മിത്തിൻറെ ടീമിലുണ്ടായിരുന്നവരെയാണ് പിരിച്ചുവിട്ടത്.
വാഷിങ്ടൺ കഴിഞ്ഞ ദിവസം 12 ഫെഡറല്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍മാരുടെ സമിതികളെ ട്രംപ് ഒറ്റയടിക്ക് പിരിച്ചുവിട്ടിരുന്നു. ഭരണനിർവ്വഹണത്തിലെ ശുദ്ധികലശത്തിന്റെ ഭാഗമായാണ് പിരിച്ചുവിടൽ. താൻ തീരുമാനങ്ങൾ നടപ്പിലാക്കി തുടങ്ങിയിട്ടേയുളളുവെന്ന് ട്രംപ് പറഞ്ഞിരുന്നു. ബൈഡന്റെ കാലത്ത് ചെയ്തുകാണിക്കാൻ പറ്റാത്താത് താൻ ഒരാഴ്ച കൊണ്ട് നടപ്പിലാക്കിയെന്നും പിരിച്ചുവിടലിന് പിന്നാലെ ട്രംപ് വ്യക്തമാക്കി. എന്നാൽ ട്രംപിന്റെ പെട്ടെന്നുളള പിരിച്ചുവിടൽ ദ്യോഗസ്ഥരുടെ രോഷത്തിനും നിയമപരമായ വെല്ലുവിളികൾക്കും കാരണമായിട്ടുണ്ട്.
30 ദിവസത്തെ നോട്ടീസ് നൽകണമെന്ന ചട്ടം ലംഘിച്ചാണ് പിരിച്ചുവിടലെന്ന് ചിലർ ആരോപിച്ചു. ട്രംപിനെതിരെയുളള രണ്ട് ക്രിമിനൽ കേസുകളിൽ അഭിഭാഷകനായിരുന്ന ജാക്ക് സ്മിത്ത് ജനുവരി 12 ന് രാജിവെച്ചിരുന്നു. ജോ ബൈഡന്റെ കാലാവധി തീരും മുമ്പ് ജാക്ക് സ്മിത്ത് രാജിവെക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. തനിക്ക് എതിരെയുളള കേസുകൾ കൈകാര്യം ചെയ്തതിനെ സ്മിത്തിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു.
donald trump fires dozens of justice department employees













