‘കാനഡ’ സ്വപ്നം വിടാതെ ട്രംപ്, കണ്ണെഞ്ചുന്ന പുതിയ ഓഫറുമായി വീണ്ടും രംഗത്ത്, ‘അമേരിക്കൻ സംസ്ഥാനമായാൽ ഗോൾഡൻ ഡോം ഫ്രീ’

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് പദത്തിൽ മടങ്ങിയെത്തും മുന്നേയുള്ള ഡോണൾഡ് ട്രംപിന്റെ സ്വപ്നമാണ്‌ കാനഡയെ കൂടി അമേരിക്കൻ സംസ്ഥാനമാക്കുക എന്നത്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നടത്തിയ പ്രഖ്യാപനം, പ്രസിഡന്റ് ആയി അധികാരമേറ്റതുമുതൽ ട്രംപ് കൂടുതൽ ശക്തമാക്കിയിരുന്നു. പലതവണ വാഗ്ദാനം മുന്നോട്ടു വെച്ചെങ്കിലും എല്ലാം കാനഡ തള്ളികളഞ്ഞിരുന്നു. ഇപ്പോഴിതാ അമേരിക്കൻ സംസ്ഥാനമാകാൻ കാനഡയ്ക്ക് മുന്നിൽ വമ്പൻ ഓഫർ വെച്ചിരിക്കുകയാണ് ട്രംപ്. യുഎസ് പുതുതായി നിർമിക്കുന്ന ഗോൾഡൻ ഡോം മിസൈൽ പ്രതിരോധ സംവിധാനം സൗജന്യമായി നൽകാം എന്നതാണ് ട്രംപിന്റെ പുതിയ വാഗ്ദാനം.

യുഎസിന്റെ ഭാഗമായില്ലെങ്കിൽ ഗോൾഡൻ ഡോം സ്വന്തമാക്കാൻ കാനഡ 61 ബില്യൺ ഡോളർ നൽകണമെന്നും ട്രംപ് പറഞ്ഞു. ‘ ഞാൻ കാനഡയോഡ് പറഞ്ഞിട്ടുണ്ട്, യുഎസിന്റെ ഭാഗമായില്ലെങ്കിൽ ഗോൾഡൻ ഡോമിന് 61 ബില്യൺ ഡോളർ നൽകണമെന്ന്. പക്ഷെ യുഎസിന്റെ ഭാഗമായാൽ ഒറ്റ ഡോളർ പോലും നൽകേണ്ട, സൗജന്യമാണ്. അവർ ഈ ഓഫർ പരിഗണിക്കുന്നുവെന്നാണ് ഞാൻ മനസിലാകുന്നത്’- ട്രംപ് പറഞ്ഞതിങ്ങനെയാണ്. നിലവിലെ ഈ പ്രസ്താവനയോട് കാനഡ പ്രതികരിച്ചിട്ടില്ല.

More Stories from this section

family-dental
witywide