ഇനി എന്ത് സംഭവിക്കുമെന്ന് കണ്ടറിയണം! ഏപ്രിൽ 2, ട്രംപ് പറഞ്ഞ ആ ദിവസം എത്തി; ലോകം ഉറ്റുനോക്കുന്നു, തീരുവയിലെ പ്രഖ്യാപനങ്ങൾ എന്തൊക്കെ?

ന്യൂയോർക്ക്: ലോകം തീരുവയുദ്ധത്തിലേക്കോ? അമേരിക്ക ആഗോള തീരുവ ചുമത്തലുമായി മുന്നോട്ടെന്ന പ്രഖ്യാപനത്തിൽ പ്രസിഡന്‍റ് ട്രംപ് ഉറച്ച് നിൽക്കുന്നതിൽ ലോകത്തിന് ആശങ്ക തുടരുന്നു. ലോകത്തെ ഞെട്ടിക്കുന്ന പ്രഖ്യാപനമാകുമോ ട്രംപിൽ നിന്ന് ഏപ്രിൽ രണ്ടിന് ഉണ്ടാകുകയെന്നത് കണ്ടറിയണം. നേരത്തെ തന്നെ ഏപ്രിൽ രണ്ടിന് കടുത്ത തീരുമാനങ്ങളുണ്ടാകുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇന്ത്യ ഉൾപ്പെടെ എല്ലാ രാജ്യങ്ങള്‍ക്കുമേലും പരസ്പര തീരുവ ചുമത്തുമെന്നും ഇളവ് നൽകില്ലെന്നുമുള്ള ഉറച്ച നിലപാടിലാണ് ട്രംപ്.

തീരുമാനത്തിൽ നിന്ന് ട്രംപ് പിന്മാറില്ലെന്ന് വ്യക്തമാക്കിയതോടെ ഇന്ത്യൻ ഓഹരി വിപണിയിൽ കനത്ത ഇടിവാണ് രേഖപ്പെടുത്തുന്നത്. സെന്‍സെക്സ് 1390 പോയിന്‍റും നിഫ്റ്റി 353 പോയിന്‍റും ഇടിഞ്ഞാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. നിക്ഷേപകര്‍ക്ക് മൂന്നരലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഒറ്റ ദിവസത്തിൽ ഉണ്ടായത്. ട്രംപ് തീരുവ യുദ്ധം പ്രഖ്യാപിച്ചാൽ അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുമെന്ന വിലയിരുത്തലിലാണ് ഇന്ത്യൻ വിപണിയും തകർന്നടിയാൻ പ്രധാന കാരണമായി വ്യക്തമാകുന്നത്.

More Stories from this section

family-dental
witywide