വിമർശിച്ചാൽ ഇങ്ങനെയിരിക്കും, അതിപ്പോ ഫെഡറൽ റിസർവ് ചെയറായാലും! പലിശനിരക്ക് കുറച്ചില്ലെങ്കിൽ പണിപോകുമെന്ന് പവലിന് ട്രംപിന്‍റെ മുന്നറിയിപ്പ്

ന്യൂയോർക്ക്: തന്‍റെ പുതിയ താരിഫ് നടപടികൾ ഫെഡറൽ റിസർവിനെ പ്രതിസന്ധിയിലെത്തിച്ചെന്ന ഫെഡറൽ റിസർവ് ചെയർ ജെറോം പവലിന്‍റെ വിമർശനത്തോട് രൂക്ഷമായി പ്രതികരിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. പലിശ നിരക്ക് വേഗത്തിൽ കുറയ്ക്കാത്തതാണ് പ്രശ്നമെന്ന് അഭിപ്രായപ്പെട്ട ട്രംപ്, പലിശ നിരക്ക് വേഗത്തിൽ കുറച്ചില്ലെങ്കിൽ പിരിച്ചുവിടാൻ നടപടികൾ ഉണ്ടാകുമെന്ന താക്കീതും നൽകി. എപ്പോഴും വളരെ വൈകിയും തെറ്റായുമാണ് ഫെഡറൽ റിസർവ് ചെയർ ജെറോം പവൽ തീരുമാനമെടുക്കുന്നതെന്ന് ട്രംപ് വിമർശിച്ചു. ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കാത്തതാണ് പ്രതിസന്ധിയുടെ കാരണമെന്നും അത് വേഗത്തിൽ ഉണ്ടായില്ലെങ്കിൽ പിരിച്ചുവിടുമെന്ന മുന്നറിയിപ്പും ട്രംപ് നൽകി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് അമേരിക്കൻ പ്രസിഡന്‍റിന്‍റെ താക്കീത്.

നേരത്തെ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിപുലമായ താരിഫ് നടപടികൾ ഫെഡറൽ റിസർവിനെ വളരെ സങ്കീർണ്ണമായ ഒരു അവസ്ഥയിൽ എത്തിച്ചെന്നാണ് ഫെഡറൽ റിസർവ് ചെയർ ജെറോം പവൽ വിമർശിച്ചത്. ഏകദേശം 50 വർഷത്തിനിടയിൽ ഇത്തരം ഒരു സാഹചര്യം അമേരിക്ക നേരിട്ടിട്ടില്ല എന്നും പവൽ ചൂണ്ടികാട്ടിയിരുന്നു. “ഇതുവരെ പ്രഖ്യാപിച്ച താരിഫ് വർദ്ധനവിന്റെ തോത് പ്രതീക്ഷിച്ചതിലും വളരെ വലുതാണ്”. താരിഫുകളെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം നീണ്ടുനിൽക്കുന്ന സാമ്പത്തിക തകർച്ചക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. ഷിക്കാഗോയിലെ ഇക്കണോമിക് ക്ലബ് നടത്തിയ ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു പവൽ. പവലിൻ്റെ ഈ പ്രസ്താവനക്കു പിന്നാലെ യു എസ് ഓഹരി വിപണിയിൽ ഇടിവും സംഭവിച്ചിരുന്നു.

More Stories from this section

family-dental
witywide