‘പറക്കാന്‍ ആരുടേയും അനുവാദം വേണ്ട, ആകാശം ആരുടേയും സ്വന്തമല്ല’; തരൂരിന്റെ വാക്കുകൾ ചർച്ചയാകുന്നു, ഖർഗെക്കുള്ള മറുപടി മാത്രമോ?

തിരുവനന്തപുരം: മോദി പ്രശംസയില്‍ വിമര്‍ശമുന്നയിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെക്ക് പരോക്ഷ മറുപടിയുമായി ശശി തരൂര്‍ എംപി. പറക്കാന്‍ ആരുടെയും അനുവാദം ആവശ്യമില്ലെന്നാണ് എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ ശശി തരൂര്‍ പറയുന്നത്. പറക്കാന്‍ ആരുടെയും അനുവാദം ആവശ്യമില്ല. ചിറകുകള്‍ നിന്റേതാണ്. ആകാശം ആരുടെയും സ്വന്തമല്ല എന്നാണ് കുറിച്ചിരിക്കുന്നത് എഴുത്തുകാരി അഅന്ന ഗൗക്കറുടെ ആസ്‌ക് പെര്‍മിഷന്‍ ടു ഫ്ളൈ എന്ന പുസ്തകത്തില്‍ നിന്നും കടംകൊണ്ട വരികളാണിത്.

തരൂരിന്റെ ആവര്‍ത്തിച്ചുള്ള മോദി സ്തുതിക്കെതിരെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ വിമര്‍ശനവുമായി രംഗത്തെത്തിയത്. ചിലര്‍ക്ക് മോദിയാണ് വലുതെന്നും അവരെ സംബന്ധിച്ചിടത്തോളം രാജ്യം രണ്ടാമതാണ് എന്നുമാണ് ഖര്‍ഗെ പറഞ്ഞത്. ശശി തരൂരിന്റെ ഭാഷ വളരെ നല്ലതാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ ഇപ്പോഴും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയില്‍ നിലനിര്‍ത്തിയിരിക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂറിലുള്‍പ്പെടെ ഞങ്ങള്‍ രാജ്യതാല്‍പ്പര്യത്തിനൊപ്പം നിന്നു. രാജ്യമായിരുന്നു ഞങ്ങള്‍ക്ക് പ്രധാനം. പക്ഷെ മറ്റ് ചിലര്‍ക്ക് മോദിയാണ് വലുത്. രാജ്യമൊക്കെ രണ്ടാമതാണ്. അതിനിപ്പോള്‍ നമുക്ക് എന്തുചെയ്യാനാകുംമെന്നും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പറഞ്ഞിരുന്നു.

Also Read

More Stories from this section

family-dental
witywide