
റായ്പൂർ: ഛത്തീസ്ഗഡിലെ റായ്പൂരിൽ ക്രിസ്ത്യൻ പ്രാർഥനാ കൂട്ടായ്മയ്ക്കിടെ ബജ്റംഗ് ദൾ പ്രവർത്തകർ പാസ്റ്റർമാർക്കും വിശ്വാസികൾക്കും നേരെ നടത്തിയ അതിക്രമത്തിനെതിരെ ശക്തമായ പ്രതികരണവുമായി ഓർത്തഡോക്സ് സഭ തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ്. ആക്രമിക്കുന്നവർക്കെതിരെ കൈ ഉയർത്തി നേരിടണമെന്നും കൈ കെട്ടി നോക്കി നിൽക്കരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഹനുമാൻ ചാലിസ ചൊല്ലി പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കി നടന്ന ആക്രമണത്തിൽ പോലീസിന്റെ നിഷ്ക്രിയതയ്ക്കെതിരെയും പ്രതിഷേധം ഉയരുന്നു.