
ഷിക്കാഗോ: ഫൊക്കാന സ്ഥാപക പ്രസിഡന്റും നോര്‍ക്ക ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗവും ഷിക്കാഗോ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമായിരുന്ന
ഡോ.എം. അനിരുദ്ധന്റെ സംസ്‌കാരം ഞായറാഴ്ച ഷിക്കാഗോയില്‍.
അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ഏറ്റവും ജനകീയനായ വ്യക്തിയെന്ന വിശേഷണത്തോടെ ഓര്‍മയാകുന്ന ഡോ. അനിരുദ്ധന്‍ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരത്തിനും അര്‍ഹനായിട്ടുണ്ട്. ലോകകേരള സഭയില്‍ തുടക്കം മുതല്‍ അംഗമാണ്.
ആണവ രസതന്ത്രം പഠിക്കാന്‍ മൂന്ന് പതിറ്റാണ്ടുമുമ്പ് യുഎസിലെത്തിയ ഇദ്ദേഹം. അതു പൂര്‍ത്തിയാക്കാന്‍ കഴിയാതെ പിന്നീട് ന്യൂട്രീഷനല്‍ കെമിസ്ട്രിയില്‍ പ്രാവീണ്യം നേടുകയായിരുന്നു. അനിരുദ്ധന്‍ എസ്സെന്‍ ന്യൂട്രീഷന്‍ കോര്‍പറേഷന്‍ എന്ന വന്‍ വ്യവസായത്തിലൂടെ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചു. ടെക്‌സസ് സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡി നേടിയ ശേഷം ലോകത്തിലെ പ്രമുഖ പോഷകാഹാര ഉല്‍പാദകരായ സാന്‍ഡോസിന്റെ ഗവേഷണ വിഭാഗം തലവനായാണ് അനിരുദ്ധന്റെ അമേരിക്കന്‍ ജീവിതം തുടങ്ങുന്നത്.
സാന്‍ഡോസിനു വേണ്ടി അമേരിക്കയിലെ ആദ്യത്തെ സ്‌പോര്‍ട്‌സ് ന്യൂട്രീഷന്‍ ഉല്‍പന്നമായ ഐസോ സ്റ്റാര്‍ വികസിപ്പിച്ചത് അനിരുദ്ധന്‍ ഉള്‍പ്പെട്ട സംഘമാണ്. അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനി സ്‌ട്രേഷന്റെ ഫുഡ് ലേബല്‍ റഗുലേറ്ററി കമ്മിറ്റിയില്‍ അംഗവുമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് സ്വന്തം സംരംഭമായ എസ്സെന്‍ ന്യൂട്രീഷന്‍ കോര്‍പറേഷന്‍ ആരംഭിച്ചു. ഡയറ്ററി ഫുഡ് മേഖലയില്‍ വന്‍ മുന്നേറ്റമായിരുന്നു. കേരളത്തിലും ഫാക്ടറി സ്ഥാപിച്ച് ഇന്ത്യന്‍ വിപണിയിലും ഉല്‍പന്നങ്ങള്‍ അവതരിപ്പിച്ചു.