തൃശൂർ നഗരത്തിൻ്റെ മേയറായി ഡോ.നിജി ജസ്റ്റിൻ; എ.പ്രസാദ് ഡെപ്യൂട്ടി മേയർ

തൃശ്ശൂർ: തൃശ്ശൂർ കോർപ്പറേഷൻ മേയറായി കോൺഗ്രസ് ഡോ.നിജി ജസ്റ്റിനെ തിരഞ്ഞെടുത്തു. മേയർ സ്ഥാനത്തിനായി നേരത്തെ ചരടുവലികൾ നടന്നിരുന്നെങ്കിലും ഒടുവിൽ കാര്യമായ തർക്കങ്ങളൊന്നുമില്ലാതെയാണ് തൃശ്ശൂർ ഡിസിസി നിജി ജസ്റ്റിനെ മേയാറായി പ്രഖ്യാപിച്ചത്. എ.പ്രസാദിനെ ഡെപ്യൂട്ടി മേയറായും തിരഞ്ഞെടുത്തു. സംസ്ഥാന നേതൃത്വത്തിന്റെ നിർദേശവും കൗൺസിലർമാരുടെ അഭിപ്രായവും മാനിച്ചാണ് തീരുമാനം.

തിരഞ്ഞെടുപ്പുരംഗത്ത് ആദ്യമാണെങ്കിലും ഡോ. നിജി ജസ്റ്റിൻ സംഘടനാരംഗത്തും ഗൈനക്കോളജിസ്റ്റ് എന്ന നിലയിലും സജീവമാണ്. കിഴക്കുംപാട്ടുകരയിൽനിന്നും 614 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഇവർ വിജയിച്ചത്. നിലവിൽ ഇവർ ഡിസിസി വൈസ് പ്രസിഡന്റാണ്. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്, മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളിലും ഇവർ പ്രവർത്തിച്ചിരുന്നു.

Dr. Niji Justin as Mayor of Thrissur city; Congress announced A. Prasad as Deputy Mayor

More Stories from this section

family-dental
witywide