ഡോ. ഉമർ തുർക്കിയിലെത്തി സിറിയൻ ഭീകരനുമായി കൂടിക്കാഴ്ച നടത്തി, വഴിയൊരുക്കിയത് പാക് ഭീകരസംഘങ്ങൾ; ഡൽഹി സ്ഫോടനത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച് തലസ്ഥാനമായ ഡൽഹിയിൽ നടന്ന കാർ ബോംബ് സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച ഡോ. ഉമർ ഉൻ നബിയുടെ നീക്കങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ കണ്ടെത്തി അന്വേഷണ സംഘം. ഇയാൾ 2022ൽ തുർക്കിയിലെത്തി സിറിയൻ ഭീകരനുമായി കൂടിക്കാഴ്ച നടത്തി. ഡോ. മുസമ്മിൽ ഷക്കീൽ ഗനായി, ഡോ. മുസഫർ റാത്തർ എന്നിവരും ഈ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. കൂടിക്കാഴ്ചയ്ക്ക് പിന്നിൽ പാക് ഭീകരസംഘങ്ങൾ ആണെന്നാണും റിപ്പോർട്ടുണ്ട്.
ഈ കൂടിക്കാഴ്ചയെക്കുറിച്ച് അന്വേഷണ ഏജൻസികൾ കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നുണ്ട്.

ഉമറും സംഘവും തുർക്കിയിൽ എത്തിയത് ജെയ്‌ഷെ മുഹമ്മദിന്റെ വിദേശ പ്രവർത്തനങ്ങളിലെ പ്രധാന വ്യക്തിയായ ഐഎസ്‌ഐ ഹാൻഡ്‌ലറായ അബു ഉകാഷയുടെ നിർദേശപ്രകാരമാണെന്നും ഇവർ ഏകദേശം 20 ദിവസത്തോളം തുർക്കിയിൽ തങ്ങിയതായും അന്വേഷണ വൃത്തങ്ങൾ വ്യക്തമാക്കുന്നുണ്ട്.

സ്ഫോടനുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച എൻഐഎ അറസ്റ്റ് ചെയ്ത ഡോ. മുസമ്മിൽ ഉൾപ്പെടെയുള്ള നാല് പ്രതികളെ ചോദ്യം ചെയ്യുന്നതിലൂടെ അന്താരാഷ്ട്ര തലത്തിലുള്ള ഗൂഢാലോചനയെക്കുറിച്ച് വ്യക്തത വരുമെന്നാണ് അന്വേഷണ സംഘത്തിൻ്റെ പ്രതീക്ഷ.

അഫ്ഗാനിസ്താൻ – പാകിസ്താൻ അതിർത്തിയിൽ താമസിക്കുന്ന ഉകാഷയെ കാണാനാണ് ഇവർ തുർക്കിയിലെത്തിയത്. എന്നാൽ ഉകാഷയെ കാണാൻ സാധിച്ചില്ല. ഇതോടെ ഉകാഷയാണ് അവരെ സിറിയൻ പൗരനെ കാണാൻ നിർദേശിച്ചതെന്നാണ് വിവരം. ഉമർ തുർക്കിയിൽ നിന്ന് അഫ്ഗാനിലേക്ക് പോകാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും ഉകാഷ ഇന്ത്യയിലേക്ക് മടങ്ങി ജെയ്ഷെയുടെ പദ്ധതികൾ നടപ്പിലാക്കാൻ നിർദേശിച്ചു. ഈ നിർദേശം അനുസരിച്ച് ഇന്ത്യയിലെത്തിയ ഉമർ അൽ ഫലാഹ് യൂണിവേഴ്സിറ്റിയിൽ ചേർന്ന് ഭീകരവാദ പ്രവർത്തനങ്ങൾക്കുള്ള ഒരു മൊഡ്യൂളിന് രൂപം നൽകുകയായിരുന്നു. ഈ മൊഡ്യൂൾ ഭാവിയിൽ നടത്താൻ ഉദേശിച്ചുള്ള ആക്രമണങ്ങൾക്കായി സ്ഫോടകവസ്തുക്കൾ ശേഖരിക്കുന്നതിനിടയിലാണ് പിടിയിലായത്.

Dr. Umar met with Syrian terrorist in Turkey, Pakistani terrorist groups paved the way.

More Stories from this section

family-dental
witywide