മോസ്‌കോയെ ഞെട്ടിച്ച് ഡ്രോണ്‍ ആക്രമണം : തിരിച്ചടിച്ച് വ്യോമ പ്രതിരോധ സംവിധാനം, വിമാനത്താവളങ്ങള്‍ അടച്ചു

മോസ്‌കോ: റഷ്യയുടെ തലസ്ഥാന നഗരമായ മോസ്‌കോയ്ക്ക് നേരെ ഡ്രോണ്‍ ആക്രമണമുണ്ടായതിനെ തുടര്‍ന്ന് മോസ്‌കോ നഗരത്തിലെത് ഉള്‍പ്പെടെ വിമാനത്താവളങ്ങള്‍ അടച്ചു. മുന്നറിയിപ്പിന്റെ ഭാഗമായി വിമാനത്താവളങ്ങള്‍ താല്‍ക്കാലികമായാണ് പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുന്നത്.

മോസ്‌കോയുടെ കിഴക്കും ഇഷെവ്‌സ്‌ക്, നിഷ്‌നി നോള്‍വ്‌ഗൊറോഡ്, സമര, പെന്‍സ, ടാംബോവ്, ഉലിയാനോവ്‌സ്‌ക് എന്നീ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനങ്ങളാണ് നിര്‍ത്തിവച്ചിരിക്കുന്നത്.

ശനിയാഴ്ചയാണ് മോസ്‌കോ നഗരത്തെ ലക്ഷ്യമാക്കി ഡ്രോണ്‍ ആക്രമണം നടന്നത്. റഷ്യന്‍ വ്യോമ പ്രതിരോധ സംവിധാനം ഉണര്‍ന്നുപ്രവര്‍ത്തിക്കുകയും ഡ്രോണുകളെ തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. ആരാണ് ഡ്രോണ്‍ ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമല്ല. മൂന്ന് മണിക്കൂറിനിടെ റഷ്യന്‍ വ്യോമ പ്രതിരോധ യൂണിറ്റുകള്‍ 32 ഡ്രോണുകളാണ് നശിപ്പിച്ചത്. തകര്‍ന്നുവീണ ഭാഗങ്ങള്‍ വിദഗ്ദ്ധര്‍പരിശോധിച്ചുവരികയാണ്.

More Stories from this section

family-dental
witywide