മയക്കുമരുന്ന് കടത്ത് കേസിൽ ‘പ്രതി’ പൂച്ച, പിടിക്കപ്പെട്ടത് ജയിലിലെ വേലിക്ക് സമീപത്തുവച്ച്! പരിശോധനയിൽ കണ്ടത് 236 ഗ്രാം കഞ്ചാവും 68 ഗ്രാം ഹെറോയിനും

മയക്കുമരുന്ന് കടത്ത് കേസിൽ പൂച്ച പിടിക്കപ്പെട്ടെന്ന് കേട്ടാൽ ആരായാലും ഒന്ന് സംശയിക്കും. എന്നാൽ ഇനി ആ സംശയം വേണ്ട. കോസ്റ്റാറിക്കയിലെ വേലിക്കുള്ളിൽ നിന്നും ഒരു പൂച്ച മയക്കുമരുന്നുമായി പിടിക്കപ്പെട്ടിരിക്കുകയാണ്. പൂച്ചയെ ഉപയോഗിച്ചുള്ള കഞ്ചാവ് കടത്താണ് കയ്യോടെ പിടിക്കപ്പെട്ടത്.. ടേപ്പ് കൊണ്ട് പൂച്ചയുടെ ശരീരത്തിൽ ഒട്ടിച്ച നിലയിലായിരുന്നു കടത്തിയത്. മേയ് ആറിന് പൊക്കോസി ജയിലിന് പുറത്തെ മുള്ളുവേലിക്ക് സമീപം പൂച്ച നടന്നു നീങ്ങുമ്പോഴായിരുന്നു ഗാർഡിനു സംശയം തോന്നി പൂച്ചയെ പിടികൂടിയത്. ഏകദേശം 236 ഗ്രാം കഞ്ചാവും 68 ഗ്രാം ഹെറോയിനും, റോളിംഗ് പേപ്പറുകളുമാണ് ഗാർഡുമാർ പൂച്ചയുടെ ശരീരത്തിൽ നിന്നും കണ്ടെത്തിയത്. രണ്ട് പായ്ക്കറ്റുകളാണ് പൂച്ചയുടെ ശരീരത്തിൽ ഒട്ടിച്ചിരുന്നത്.

വാച്ച് ടവറിൽ നിന്ന ഒരു ജയിൽ ഉദ്യോഗസ്ഥനാണ് ആദ്യം പൂച്ചയെ കാണുന്നത്. പൂച്ചയെ പിടികൂടി പായ്ക്കറ്റുകൾ പരിശോധിച്ചപ്പോൾ, ഒന്നിൽ 235.65 ഗ്രാം കഞ്ചാവും മറ്റേതിൽ 67.76 ഗ്രാം ഹെറോയിനും രണ്ട് റോളിംഗ് പേപ്പറുമാണ് കണ്ടെത്തിയത്. ഇത്തരത്തിൽ കുറ്റകൃത്യം ചെയ്‌തത് ആരാണെന്നും പുറത്ത് നിന്നുള്ള മറ്റു സംഘങ്ങൾക്ക് പങ്കുണ്ടോ എന്നതും മറ്റു തടവുകാരുടെ സൗകര്യത്തിനാണൊ പൂച്ചയെ വിട്ടയച്ചത് തുടങ്ങിയ കാര്യങ്ങൾ പൊലീസ് വിശദമായി അന്വേഷിക്കുകയാണ്.

More Stories from this section

family-dental
witywide