നടൻ ദിലീപിനെ തിരിച്ചെടുക്കാനുള്ള നീക്കം തകൃതി; ഫെഫ്‌കയിൽ നിന്ന് രാജിവെച്ച് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്‌മി

കൊച്ചി : നടിയെ ക്വട്ടേഷൻ നൽകി പീഡനത്തിനിരയാക്കിയ കേസിൽ കുറ്റവിമുക്തനാക്കിയ നടൻ ദിലീപിനെ തിരിച്ചെടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ഫെഫ്‌കയിൽ നിന്ന് രാജിവെച്ച് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്‌മി. സിനിമാമേഖലയിലെ തൊഴിലാളി സംഘടനണ് ഫെഫ്ക. ഇനി ഒരു സംഘടനയിലും ഭാഗമാകില്ലെന്നും ഭാഗ്യലക്ഷ്‌മി അറിയിച്ചു.

ദിലീപിനെതിരേയുള്ള ക്രിമിനൽ ഗൂഢാലോചനക്കുറ്റവും തെളിവ് നശിപ്പിച്ചെന്ന കുറ്റവും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വിലയിരുത്തിയാണ് കോടതി വെറുതേ വിട്ടത്. നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ എട്ടാംപ്രതിയായ ദിലീപ് ഉൾപ്പെടെ നാലുപ്രതികളെയാണ് കോടതി വിട്ടയച്ചത്.

Dubbing artist Bhagyalakshmi resigns from FEFKA after move to reinstate actor Dileep

Also Read

More Stories from this section

family-dental
witywide