ആഗോള കളക്ഷനിൽ വമ്പൻ നേട്ടവുമായി ദുൽഖർ ചിത്രം ‘കാന്താ’ ; ടി കെ മഹാദേവനായി തകർത്താടി ദുൽഖർ

1950-കളിലെ തമിഴ് സിനിമാലോകം പശ്ചാത്തലമാക്കി സെൽവമണി സെൽവരാജ് സംവിധാനം ചെയ്ത ദുൽഖർ സൽമാൻ ചിത്രം ‘കാന്താ’ മികച്ച അഭിപ്രായങ്ങളോടെ മുന്നേറുന്നു. ദുൽഖറിന്റെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്ന ചിത്രം കളക്ഷനിലും വമ്പൻ മുന്നേറ്റമാണ് നടത്തുന്നത്. റിലീസ് ചെയ്ത് 3 ദിവസത്തെ ഔദ്യോഗിക ആഗോള കളക്ഷനാണ് ഇപ്പോൾ നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുന്നത്. 24.50 കോടിയാണ് ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്നും മൂന്ന് ദിവസങ്ങൾ കൊണ്ട് നേടിയിരിക്കുന്നത്.

‘ദ ഹണ്ട് ഫോർ വീരപ്പൻ’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസിലൂടെ ശ്രദ്ധ നേടിയ സെൽവമണി സെൽവരാജിന്‍റെ ആദ്യ ഫീച്ചര്‍ ചിത്രമായ കാന്തയിൽ ടി കെ മഹാദേവന്‍ എന്ന യുവ സൂപ്പര്‍താരത്തെയാണ് ദുൽഖർ അവതരിപ്പിച്ചിരിക്കുന്നത്. അയ്യാ എന്ന് പേരുള്ള സംവിധായകനായി സമുദ്രക്കനി വേഷമിടുമ്പോൾ പോലീസ് ഓഫീസർ ആയാണ് റാണ ദഗ്ഗുബതി ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. കുമാരി എന്നാണ് ഭാഗ്യശ്രീ ബോർസെ അവതരിപ്പിക്കുന്ന നായികാ കഥാപാത്രത്തിന്റെ പേര്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രം കേരളത്തിൽ എത്തിച്ചിരിക്കുന്നത് വേഫെറർ ഫിലിംസാണ്.

Dulquer’s film ‘Kantha’ achieves huge success in global collections; Dulquer smashes the box office record as TK Mahadevan

More Stories from this section

family-dental
witywide