കലോത്സവ വാർത്തക്കിടെ ഡോ. അരുൺകുമാറിന്‍റെ സഭ്യമല്ലാത്ത ദ്വയാർത്ഥ പ്രയോഗം; റിപ്പോർട്ടർ ചാനലിനെതിരെ ബാലാവകാശ കമ്മിഷൻ കേസെടുത്തു

തിരുവനന്തപുരം: തലസ്ഥാനത്ത് നടന്ന സംസ്ഥാന സ്കൂൾ കലോത്സവുമായി ബന്ധപ്പെട്ട വാർത്താവതരണത്തിൽ റിപ്പാർട്ടർ ചാനലിനെതിരെ ബാലാവകാശ കമ്മിഷൻ കേസെടുത്തു. കലോത്സവുമായി ബന്ധപ്പെട്ട വാർത്താവതരണത്തിൽ ഡോ. അരുൺകുമാർ സഭ്യമല്ലാത്ത ഭാഷയിൽ ദ്വയാർത്ഥ പ്രയോഗം നടത്തിയതുമായി ബന്ധപ്പെട്ട് കമ്മിഷൻ ചെയർപേഴ്സൺ കെ വി മനോജ്കുമാർ സ്വമേധയാ ആണ് കേസെടുത്തത്.

കലോത്സവത്തിൽ പങ്കെടുത്ത് ഒപ്പന അവതരിപ്പിച്ചതിൽ മണവാട്ടിയായി വേഷമിട്ട കുട്ടിയോട് റിപ്പോർട്ടർ ചാനലിലെ റിപ്പോർട്ടർ ഷാബാസ് നടത്തുന്ന സംഭാഷണത്തിന്മേലായിരുന്നു അവതാരകനായിരുന്ന അരുൺകുമാർ ദ്വയാർത്ഥ പ്രയോഗം നടത്തിയത്. ഇതു സംബന്ധിച്ച് ചാനൽ മേധാവിയിൽ നിന്നും തിരുവനന്തപുരം ജില്ലാ പേൊലീസ് മേധാവിയിൽ നിന്നും അടിയന്തര റിപ്പോർട്ട് തേടിയതായും ബാലാവകാശ കമ്മിഷൻ അറിയിച്ചു.

More Stories from this section

family-dental
witywide