
മസാച്യുസെറ്റ്സിലെ ബോസ്റ്റണിൽ ഭൂകമ്പം അനുഭവപ്പെട്ടതായി പ്രദേശവാസികൾ. മെയ്നിലെ യോർക്ക് ഹാർബറിനു സമീപമാണ് ഭൂകമ്പ കേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു. ന്യൂ ഹാംഷെയറിലും റോഡ് ഐലൻഡിലും ഭൂമികുലുങ്ങി. എന്നാൽ എവിടെയും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
അമേരിക്കൻ സമയം രാവിലെ 10:22നാണ് ഭൂമികുലുക്കം അനുഭവപ്പെട്ടത്. ആദ്യം 4.1 തീവ്രത രേഖപ്പെടുത്തിയതായും പിന്നീട് 3.9 തീവ്രത രേഖപ്പെടുത്തിയതായും റിപ്പോർട്ട് ചെയ്യപ്പെട്ടു.
ന്യൂ ഇംഗ്ലണ്ടിൽ സുനാമി ഭീഷണിയില്ലെന്ന് യുഎസ് നാഷണൽ സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചിട്ടുണ്ട്.
യുഎസ്ജിഎസ് പ്രകാരം ഭൂകമ്പത്തിന്റെ ആഴം ഭൂമിക്ക് അടിയിൽ 8 മൈലോളം താഴെയാണ്.
സംസ്ഥാനത്ത് ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ ലഭിച്ചെങ്കിലും നാശനഷ്ടങ്ങൾ സംബന്ധിച്ചറിപ്പോർട്ടുകളൊന്നുമില്ലെന്ന് മസാച്യുസെറ്റ്സ് എമർജൻസി മാനേജ്മെന്റ് ഏജൻസി അറിയിച്ചു.