
ന്യൂയോര്‍ക്: അമേരിക്കയില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 2.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു ഉണ്ടായത്. ഭൂചലനത്തിന്റെ പ്രകമ്പനം ന്യൂ ജേഴ്‌സി നഗരത്തിലാകെയും ന്യൂയോര്‍ക് നഗരത്തിലും അനുഭവപ്പെട്ടു. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം മാന്‍ഹാട്ടനില്‍ നിന്ന് 20 മൈല്‍ അകലെയാണെന്ന് അമേരിക്കയിലെ ജിയോളജിക്കല്‍ സര്‍വേ വിഭാഗം സ്ഥിരീകരിച്ചിട്ടുണ്ട്.
നാശനഷ്ടമോ ആളപായമോ സംഭവിച്ചതായി വിവരമില്ല. അമേരിക്കയില്‍ പ്രാദേശിക സമയം ഓഗസ്റ്റ് 5 ഉച്ചയോടെയാണ് ഭൂചലനം ഉണ്ടായത്. കഴിഞ്ഞ ആഴ്ചയും അതിന് മുന്‍പ് ജൂലൈ 22 നും ന്യൂ ജേഴ്‌സി നഗരത്തിന് അടുത്തുള്ള ഹസ്ബ്രൂക് ഹൈറ്റ്‌സില്‍ ഭൂചലനം ഉണ്ടായിരുന്നു. ജൂലൈ 22 ലെ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 2 ഉം പിന്നീടുണ്ടായത് റിക്ടര്‍ സ്‌കെയിലില്‍ 3 തീവ്രതയും രേഖപ്പെടുത്തിയവ ആയിരുന്നു.











