
ബോഗോ: സെന്‍ട്രല്‍ ഫിലിപ്പീന്‍സില്‍ വീണ്ടും ഉണ്ടായ ഭൂചനത്തിൽ റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തിൽ 26 ജീവന്‍ നഷ്ടപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ. 120 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഏകദേശം 90,000 ആളുകൾ വസിക്കുന്ന തീരദേശ നഗരമായ ബോഗോയിൽനിന്ന് 17 കിലോമീറ്റർ വടക്കുകിഴക്കായാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) അറിയിച്ചു. സിറ്റി ഓഫ് ബോഗോ, സാന്‍ റെമിജിയോ, ടാബുലാന്‍, മെഡിലിന്‍ തുടങ്ങിയ സെന്‍ട്രല്‍ ഫിലിപ്പീന്‍സിലെ ഭൂകമ്പ ബാധിത നഗരങ്ങളിലും പ്രദേശങ്ങളിലും അധികൃതർ ദുരന്ത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഭൂകമ്പം നടന്നിരിക്കുന്ന പ്രദേശത്ത് നിന്ന് 17 കിലോമീറ്റര്‍ അകലെയുള്ള ബോഗോ നഗരത്തില്‍ മാത്രം 19 പേര്‍ മരിക്കുകയും 119 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ഭൂകമ്പത്തെ തുടര്‍ന്ന് നിരവധി നഗരങ്ങളില്‍ വൈദ്യുതി തടസപ്പെടുകയും കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. സാന്‍ റെമിജിയോ പ്രദേശത്ത് ബാസ്‌കറ്റ്‌ബോള്‍ മത്സരം നടക്കുമ്പോൾ ഉണ്ടായ ഭൂചലനത്തിൽ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായും ബിബിസി റിപ്പോർട്ടുണ്ട്.