ഡൽഹിയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.4 രേഖപ്പെടുത്തി

ന്യൂഡൽഹി: ഡൽഹിയിൽ ഇന്ന് രാവിലെ 9.04 ഓടെ ഭൂചലനം. 4.4 തീവ്രത റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തിയതായാണ് വിവരം. ഹരിയാനയിലെ റോഹ്തക്കാണ് പ്രഭവ കേന്ദ്രമെന്നാണ് റിപ്പോർട്ട്. ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, പഞ്ചാബിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഭൂകമ്പത്തിൽ കെട്ടിടങ്ങൾ കുലുങ്ങിയതായും, താമസക്കാർ പുറത്തേക്കിറങ്ങി ഓടിയതായും റിപ്പോർട്ട്. നിലവിൽ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി വിവരങ്ങളില്ല.

More Stories from this section

family-dental
witywide