
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ഭൂചലനം അനുഭവപ്പെട്ടു. ഞായറാഴ്ച പുലര്‍ച്ചെ ഇന്ത്യൻ സമയം 3.54-ഓടെയാണ് ഭൂകമ്പം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മധ്യ പാകിസ്ഥാനിലെ മുള്‍ട്ടാനില്‍നിന്ന് 149 കിലോമീറ്റര്‍ പടിഞ്ഞാറാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമായി കണക്കാക്കുന്നത്.
അനുഭവപ്പെട്ട ഭൂചലനം ആഴം കുറഞ്ഞതാണെന്നും 10 കിലോമീറ്റർ താഴ്ചയിലാണെന്നും സ്ഥിരീകരിച്ചു. ഇന്ത്യയുടെയും യുറേഷ്യൻ ടെക്റ്റോണിക് പ്ലേറ്റുകളും കൂടിച്ചേരുന്ന അതിർത്തിയിൽ സ്ഥിതി ചെയ്യുന്നതിനാൽ പാകിസ്ഥാനിൽ ഭൂകമ്പങ്ങൾ പതിവാണ്. ലോകത്തിൽ ഏറ്റവും കൂടുതല്‍ ഭൂകമ്പ സാധ്യതയുള്ള രാജ്യങ്ങളിലൊന്ന് കൂടിയാണ് പാകിസ്ഥാന്‍.
Tags: