
യേശുവിന്റെ പീഢാസഹനങ്ങളും കുരിശുമരണവും പിന്നിട്ട് ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ഓര്‍മ പുതുക്കി മറ്റൊരു ഈസ്റ്റര്‍ ദിനം കൂടി. എല്ലാ ത്യാഗങ്ങള്‍ക്കുമപ്പുറം നല്ലൊരു പുലരി ഉയിര്‍ത്തെണീക്കുമെന്ന സന്ദേശമാണ് ഓരോ ഈസ്റ്റര്‍ ദിനവും നല്‍കുന്നത്.
അന്‍പത് നോമ്പ് പൂര്‍ത്തിയാക്കിയാണ് ഉയിര്‍പ്പ് തിരുനാളിന്റെ പ്രതീക്ഷാനിര്‍ഭരമായ പുലരിയിലേയ്ക്ക് വിശ്വാസികള്‍ ഉണര്‍ന്നിരിക്കുന്നത്.
ഈസ്റ്ററിനോട് അനുബന്ധിച്ച് വിവിധ പള്ളികളില്‍ പുലര്‍ച്ചെ വരെ നീണ്ട പ്രാര്‍ത്ഥനാ ശുശ്രൂഷകളും ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങളും നടന്നു. എറണാകുളം തിരുവാങ്കുളം സെന്റ് ജോര്‍ജ് പള്ളിയില്‍ ഈസ്റ്റര്‍ ശുശ്രൂഷകള്‍ക്ക് സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ നേതൃത്വം നല്‍കി. പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
കോഴിക്കോട് ദേവമാതാ കത്തീഡ്രലിൽ നടന്ന ശുശ്രൂഷ ചടങ്ങുകളിൽ ആർച്ച് ബിഷപ്പ് വർഗീസ് ചക്കാലക്കൽ മുഖ്യകാർമ്മികത്വം വഹിച്ചു.
മുളന്തുരുത്തി മാർത്തോമൻ യാക്കോബായ സുറിയാനി കത്തീഡ്രലിൽ മാർ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവ ചടങ്ങുകൾക്ക് നേതൃത്വം വഹിച്ചു. തിരുവനന്തപുരം പട്ടം സെൻ്റ് മേരീസ് പള്ളിയിൽ നടന്ന ചടങ്ങുകൾക്ക് മലങ്കര കത്തോലിക്കാ സഭ അധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യ കാർമികത്വം വഹിച്ചു.