ബിഹാർ തിരഞ്ഞെടുപ്പിൽ അന്തിമ വോട്ടർ പട്ടികയ്ക്ക് ശേഷം 3 ലക്ഷം പേർ കൂടി ചേർക്കപ്പെട്ടത് സംബന്ധിച്ച ആരോപണങ്ങൾ തള്ളി തിരഞ്ഞെടുപ്പ് കമ്മിഷൻ രംഗത്തെത്തി. എസ്ഐആറിന് ശേഷം പുറത്തിറക്കിയ അന്തിമ പട്ടികയിൽ 7.42 കോടി വോട്ടർമാരാണുണ്ടായിരുന്നതെന്ന് കമ്മിഷൻ വ്യക്തമാക്കി. ഇതിന് പിന്നാലെ 3 ലക്ഷം പേർ കൂടി പേര് ചേർത്തതാണ് 7.45 കോടി വോട്ടർമാരായി മാറിയത്.
അന്തിമ വോട്ടർ പട്ടിക പുറത്തിറക്കിയതിന് ശേഷം പത്ത് ദിവസത്തെ അവസരം നൽകിയിരുന്നു പേര് ചേർക്കാൻ. യോഗ്യതയുള്ള ഒരു വോട്ടർക്കും അവസരം നഷ്ടപ്പെടാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്ന് കമ്മിഷൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. എന്നാൽ, ഈ കൂട്ടിച്ചേർക്കൽ വോട്ട് ചെയ്തുവെന്ന് വ്യാഖ്യാനിച്ചതാണ് വിവാദത്തിന് കാരണമായത്.
വാർത്താക്കുറിപ്പിൽ ഇവർ വോട്ട് ചെയ്തുവെന്ന് പറഞ്ഞിട്ടില്ലെന്ന് കമ്മിഷൻ ആവർത്തിച്ചു. വോട്ടർമാരുടെ എണ്ണം വോട്ടിങ് ശതമാനമായി തെറ്റിദ്ധരിച്ചതാണ് പ്രശ്നമുണ്ടാക്കിയത്. യോഗ്യരായ എല്ലാവരെയും ഉൾപ്പെടുത്താനുള്ള നടപടിയാണിതെന്ന് കമ്മിഷൻ ഊന്നിപ്പറഞ്ഞു.
EC Clarifies Addition of 3 Lakh Voters in Bihar: No Voting by New Entrants











