അനിൽ അംബാനിയുടെ ആസ്തികൾ കണ്ടുകെട്ടി ഇഡി; കണ്ടുകെട്ടിയത് 10,117 കോടിയുടെ സ്വത്തുക്കൾ

മുംബൈ: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ കണ്ടുകെട്ടി എൻഫോഴ്സസ്മെന്റ് ഡയറക്‌റേറ്റ് (ഇഡി) . 1,120 കോടി രൂപയുടെ ആസ്‌തികൾ കൂടിയാണ് കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൻ്റെ തുടർച്ചയായാണ് ഇഡിയുടെ നടപടി. റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡ് (ആർഎച്ച്എഫ്എൽ), റിലയൻസ് കൊമേഴ്സ്യൽ ഫിനാൻസ് ലിമിറ്റഡ് (ആർസിഎഫ്എൽ) എന്നിവയുടെ ഉടമസ്ഥതയിലുള്ള മുംബൈയിലെ റിലയൻസ് സെന്റർ, ഒരു ഗസ്റ്റ് ഹൗസ്, ചില താമസസ്ഥലങ്ങൾ, ചെന്നൈയിലെ 231 പ്ലോട്ടുകൾ തുടങ്ങിയവയാണ് കണ്ടുകെട്ടിയിരിക്കുന്നത്.

അതേസമയം, യെസ് ബാങ്കിലെ ഒരു തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള അന്വേഷണമാണ് ഇതെന്നാണ് ഇഡി പറയുന്നത്. നേരത്തേ അനിൽ അംബാനിയുടെ ബിസിനസ് ഗ്രൂപ്പിന്റെ 8,997 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി മരവിപ്പിച്ചിരുന്നു. പുതിയ നടപടികൂടി ആയതോടെ മൊത്തം 10,117 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. ഇതേ ഉത്തരവിന്റെ ഭാഗമായിത്തന്നെയാണ് റിലയൻസ് വാല്യൂ സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ചെന്നൈയിലെ 231 വസ്‌തുക്കളും ഏഴ് ഫ്ളാറ്റുകളും കണ്ടുകെട്ടിയത്.

കണ്ടുകെട്ടിയ സ്വത്തുക്കളിൽ സ്ഥിരനിക്ഷേപങ്ങൾ, ബാങ്ക് നിക്ഷേപങ്ങൾ, റിലയൻസ് അനിൽ അംബാനി ഗ്രൂപ്പിന്റെ ഓഹരികൾ എന്നിവ ഉൾപ്പെടുന്നു. കണ്ടുകെട്ടലിൻ്റെ ആകെ മൂല്യം 1,120 കോടിയാണ്.എന്നാൽ റിലയൻസ് ഗ്രൂപ്പിൻ്റെ ദൈനംദിന പ്രവർത്തനങ്ങളിൽ അംബാനി ഇടപെടൽ നടത്തിയിരുന്നില്ലെന്നാണ് കമ്പനികൾ പറയുന്നത്. ഈ കമ്പനികൾക്കെതിരായ 17,000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായി അദ്ദേഹത്തെ മുമ്പ് ഇഡി ചോദ്യം ചെയ്തിരുന്നു.

ED seizes Anil Ambani’s assets; assets worth Rs 10,117 crore seized

More Stories from this section

family-dental
witywide