
ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിനെതിരെ വീണ്ടും കടുത്ത നടപടിയുമായി ഇഡി. കേരളത്തിലെ ഗ്രീൻ വാലി അക്കാദമി ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളുടെ 67 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി. തിരുവനന്തപുരത്തെ എസ്ഡിപിഐയുടെ ഭൂമിയും ഇതിലുൾപ്പെടുന്നു. പന്തളത്തെ എജുക്കേഷൻ ആൻഡ് കൾച്ചർ ട്രസ്റ്റ്, വയനാട്ടിലെ ഇസ്ലാമിക് സെന്റർ ട്രസ്റ്റ്, ആലുവയിലെ പെരിയാർവാലി ചാരിറ്റബിൾ ട്രസ്റ്റ്, പാലക്കാട്ടെ വള്ളുവനാടൻ ട്രസ്റ്റ് എന്നിവയുടെ ആസ്തികളും കണ്ടുകെട്ടലിന്റെ പട്ടികയിലുണ്ട്.
രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഹവാല പണം എത്തിച്ചു, വിദേശ ഫണ്ട് ഭീകരവാദ ആവശ്യങ്ങൾക്ക് ഉപയോഗിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് നടപടി. ഇതേ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ 2022-ൽ പോപ്പുലർ ഫ്രണ്ടിനെ കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു. ഇപ്പോഴത്തെ കണ്ടുകെട്ടൽ അന്വേഷണത്തിന്റെ തുടർച്ചയാണെന്ന് ഇഡി വൃത്തങ്ങൾ അറിയിച്ചു.












