
എഡ്മന്റൺ: എഡ്‌മൻ്റൺ മലയാളി അസോസിയേഷൻ (NERMA) അതിവിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. ബാൾവിൻ കമ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ കാനഡ എംപി സിയാദ് അബുൾത്തൈഫ്, എഡ്‌മന്റൺ സിറ്റി കൗൺസിലർ ടിം കാർട്ട്മെൽ, രഞ്ജിത് സിങ് ബാത്ത്, ബനീഷാ സന്ധു, എന്നിവർ മുഖ്യാതിഥികളായി.സിയാദ് അബുൾത്തൈഫ് എംപി.ഓണാഘോഷം ഉദ്ഘാടനം ചെയ്തു. കേരളീയ സംസ്കാരത്തെയും ഓണത്തിന്റെ പ്രാധാന്യത്തെയും അദ്ദേഹം പ്രശംസിച്ചു.

തുടർന്ന് ടീം കാർട്ട്മെൽ, രഞ്ജിത് സിങ് ബാത്ത്, ബനീശ സന്ധു എന്നിവർ ഓണാശംസകൾ നേർന്നു. പരിപാടിയുടെ ഭാഗമായി ഓണകളികൾ, താലപ്പൊലി, തിരുവാതിരക്കളി, വടംവലി, നാദം കലാസമിതിയുടെ ചെണ്ടമേളം, തുടങ്ങിയ വിവിധതരം കലാപരിപാടികൾ അരങ്ങേറി. ഓണസദ്യയും ഉണ്ടായിരുന്നു. ചടങ്ങിൽ നേർമ്മ പ്രസിഡന്റ് ബിജു മാധവൻ നന്ദി പറഞ്ഞു.