സംസ്ഥാനത്തിന് എസ്എസ്കെ ഫണ്ട് ലഭിക്കുന്നതിനായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഡൽഹിയിലേക്ക്. പിഎം ശ്രീ പദ്ധതി മരവിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിന് പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രി ഡൽഹിയിലേക്ക് പോകുന്നത്. ഈ മാസം പത്തിന് കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനാണ് ശ്രമം. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷം പദ്ധതി മരവിപ്പിക്കാനുള്ള മന്ത്രിസഭാ യോഗ തീരുമാനം കേന്ദ്രത്തെ കത്ത് വഴി അറിയിക്കുന്നത് ആയിരിക്കുകയെന്നും മന്ത്രി പറഞ്ഞു.
അതേസമയം, പിഎം ശ്രീ പദ്ധതിയിൽ ചേർന്ന ഉടൻ എസ്എസ്കെ ഫണ്ട് 320 കോടി രൂപ സംസ്ഥാനത്തിന് ബുധനാഴ്ച പണം അനുവദിമെന്നായിരുന്നു അറിയിപ്പ്. പദ്ധതി മരവിപ്പിക്കാൻ തീരുമാനിച്ചതോടെ ഫണ്ട് അനുവദിക്കുന്നതിൽ നിന്ന് കേന്ദ്രം പിന്നോട്ട് പോയി എന്നാണ് റിപ്പോർട്ടുകൾ. പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളം പിൻമാറരുതെന്നായിരുന്നു കേന്ദ്രസർക്കാർ നിലപാട്. കരാറിൽ ഉറച്ചുനിൽക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാൻ വ്യക്തമാക്കിയിരുന്നു.
Education Minister v sivankutty travelling to Delhi to secure SSK funds.













