
കൊച്ചി : ഈദിന് അവധിയില്ലാതെ ജോലിചെയ്യണമെന്ന വിവാദ ഉത്തരവ് പിന്‍വലിച്ച് കസ്റ്റംസ് കേരള ചീഫ് കമ്മീഷണര്‍. 29,30,31 പ്രവൃത്തി ദിനമായിരിക്കുമെന്നും, ആര്‍ക്കും അവധി നല്‍കരുതെന്നുമായിരുന്നു നിര്‍ദേശം. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെയാണ് കമ്മീഷ്ണര്‍ ഉത്തരവ് പിന്‍വലിച്ചത്. മറ്റ് റീജിയണുകളിലേതും പോലെ, കേരളത്തിലും ലീവ് എടുക്കാമെന്നും നിര്‍ദേശത്തിലുണ്ട്.
പെരുന്നാള്‍ അവധി നിഷേധിച്ചുള്ള ഉത്തരവിനു പിന്നാലെ ജോണ്‍ ബ്രിട്ടാസ് എംപി കേന്ദ്ര ധനമന്ത്രിക്ക് കത്തെഴുതി പ്രതിഷേധം അറിയിച്ചിരുന്നു. പിന്നാലെയാണ് ഇന്ന് രാവിലെ കേരള ചീഫ് കമ്മീഷണര്‍ ശൈഖ് ഖാദര്‍ റഹ്‌മാന്‍ ഉത്തരവ് പുതുക്കി ഇറക്കിയത്.