
ലണ്ടൻ: ഏഴ് ഇറാൻ പൗരന്മാർ ലണ്ടനിൽ അറസ്റ്റിൽ. ഭീകരാക്രമണത്തിന് പദ്ധതിയിട്ടെന്ന് ആരോപിച്ചാണ് രണ്ടു വ്യത്യസ്ത ഓപ്പറേഷനുകളിലായി ഏഴ് ഇറാൻ പൗരന്മാർ പിടിയിലായി. ഇംഗ്ലണ്ടിലെ വിവിധ ഭാഗങ്ങളിൽനിന്ന് 29 മുതൽ 46 വരെ വയസുള്ള അഞ്ചുപേരെയും 39, 44, 55 വയസുള്ള മൂന്ന് പേരെ ലണ്ടനിൽനിന്നുമാണ് കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോര്‍ട്ട്. ഒരാളുടെ പൗരത്വം എതാണെന്ന് ഇതുവരെ വെളിപ്പെടുത്തിയില്ല. പിടിയിലായവരെ ചോദ്യം ചെയ്യുകയാണെന്നും കുറ്റങ്ങൾ ഒന്നും ചുമത്തിയിട്ടില്ലെന്നും ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു.
ലണ്ടൻ, മാഞ്ചസ്റ്റർ, സ്വിൻഡൺ എന്നിവിടങ്ങളിലെ നിരവധി കെട്ടിടങ്ങളിൽ പൊലീസ് പരിശോധന നടത്തി. സുരക്ഷ കാരണങ്ങളാൽ ഭീകരാക്രമണ പദ്ധതിയിട്ട കേന്ദ്രത്തിന്‍റെ പേര് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ഭീകരാക്രമണ പദ്ധതിയുടെ പിന്നിലെ ലക്ഷ്യം എന്താണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് ഭീകരവാദവിരുദ്ധ കമാൻഡിന്‍റെ തലവൻ കമാൻഡർ ഡൊമിനിക് മർഫി പറഞ്ഞു.